പാസ്റ്റർ ഫിലിപ്പ് പി. തോമസ് എഴുതിയ “ക്രിസ്തീയ വിശ്വാസങ്ങൾ” പുസ്തകം പ്രകാശനം ചെയ്തു

ആലപ്പുഴ: ഐ പി സി ജനറൽ വൈസ് പ്രസിഡന്റ്, പ്രഭാഷകൻ, എഴുത്തുകാരനുമായ പാസ്റ്റർ ഫിലിപ്പ് പി. തോമസ് എഴുതിയ “ക്രിസ്തീയ വിശ്വാസങ്ങൾ” പുസ്തകം പാസ്റ്റർ കെ സി. ജോൺ പാസ്റ്റർ ഏബ്രഹാം ജോർജിന് നല്കി പ്രകാശനം ചെയ്തു.

News Middle Advt Banner

25-06-26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ആലപ്പുഴ ഐ പി സി എബൻ ഏസർ ചർച്ചിൽ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഏബ്രഹാം ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പവർ വിഷൻ ചെയർമാൻ പാസ്റ്റർ കെ.സി. ജോൺ മുഖ്യപ്രഭാഷണം നടത്തി. പുസ്തകം രചിക്കാനുണ്ടായ സാഹചര്യവും പശ്ചാത്തലവും രചയിതാവ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് വിവരിച്ചു. സ്വർഗീയധ്വനി മുഖ്യ പത്രാധിപർ ഫിന്നി പി. മാത്യു, സെന്ററിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യു ഏബ്രഹാം, മനു വർഗിസ്, സൈമൺ തോമസ് എന്നിവർ പ്രസംഗിച്ചു. യോഗ ക്രമീകരങ്ങൾ സംസ്ഥാന കൗൺസിൽ അംഗം വെസ്ലി പി. ഏബ്രഹാം ചെയ്തു.

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading