പിസിനാക് തീം പ്രസന്റേഷൻ ജൂലൈ 4 ശനിയാഴ്ച. പാസ്റ്റർ റോയി വാകത്താനം മോഡറേറ്റർ

ചിക്കാഗോ: നാല്പതാമത് പിസിനാകിന്റെ പ്രധാന ചിന്താവിഷയമായ തലമുറയിൽ നിന്ന് തലമുറയിലേക്ക് എന്ന വിഷയത്തെക്കുറിച്ചുള്ള വിശദമായ ചർച്ച ജൂലൈ 4 ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് പ്രധാന കോൺഫറൻസ് ഹാളിൽ ആരംഭിക്കും. പാസ്റ്റർ റോയി വാകത്താനമാണ് മോഡറേറ്റർ. പാസ്റ്റർമാരായ സേവിയർ ജെയിംസ്, ജോൺ ടി കുര്യൻ, തോമസ് മാമൻ, മാത്യൂസ് വർഗീസ്, സണ്ണി താഴമ്പളം എന്നിവർ വിഷയത്തിന്റെ വിവിധ ഭാഗങ്ങൾ ചർച്ചയിൽ അവതരിപ്പിക്കും.

News Middle Advt Banner

പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ ആരാധനയുടെയും സുവിശേഷീകരണത്തിന്റെയും വിശുദ്ധ ജീവിതത്തിന്റെയും പ്രത്യാശയുടെയും പരിശുദ്ധാത്മ നിറവിന്റെ യും ജീവിതാനുഭവങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനെ കുറിച്ചുള്ള ആഴമായ ചർച്ചകൾ സമ്മേളനത്തിൽ നടക്കും. അടുത്ത ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ കൺവീനറാണ് മോഡറേറ്റർ പാസ്റ്റർ റോയി വാകത്താനം.

വാർത്ത: കുര്യൻ ഫിലിപ്പ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading