മലയാളി പെന്തക്കോസ്ത് അസോസിയേഷൻ (എം പി എ) യു കെ & യൂറോപ്പ് പ്രാർത്ഥനാ ദിനം നാളെ

ചെസ്റ്റർ: മലയാളി പെന്തക്കോസ്ത് അസോസിയേഷൻ (എം പി എ) യു കെ & യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി യുകെയുടെ വിവിധ പട്ടണങ്ങളിൽ വെച്ച് നടക്കുന്ന ഏകദിന പ്രാർത്ഥനാ സംഗമം നാളെ ജൂൺ 27ന് രാവിലെ 10.30 മണി മുതൽ ഉച്ചക്ക്‌ 1.30 വരെ ഇമ്മാനുവേൽ പെന്തക്കോസ്തൽ ചർച്ചിന്റെ നേതൃത്വത്തിൽ ചെസ്റ്ററിൽ വെച്ച് നടക്കും.

News Middle Advt Banner

എം പി എ പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവ്വഹിക്കും. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്കു നേതൃത്വം നൽകും. പാസ്റ്റർ ഷിബു ഡാനിയേൽ മുഖ്യ സന്ദേശം നൽകും. ഏരിയ കോർഡിനേറ്റർ പാസ്റ്റർ ജോൺ വർഗ്ഗീസ് മീറ്റിംഗിന്റെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ പി. സി സേവ്യർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യു (സെക്രട്ടറി) , പാസ്റ്റർ ബിജു ഡാനിയേൽ ( ജോയന്റ് സെക്രട്ടറി), പാസ്റ്റർ റോജി രാജു (ട്രഷറർ) എന്നിവരും മറ്റ് പാസ്‌റ്റർമാരും പങ്കെടുക്കും.

VENUE: EMMANUEL PENTECOSTAL CHURCH, MATHEW HENRY EVANGELICAL CHURCH, NEVIN ROAD, BLACON, CHESTER, CH1 5RS

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading