ബ്രിസ്ബെയ്നിൽ ഹെബ്രോൻ പെന്തിക്കോസ്തൽ ചർച്ച് പ്രവർത്തനം ആരംഭിച്ചു

ബ്രിസ്ബെയ്ന്‍ (ഓസ്ട്രേലിയ): ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ഹെബ്രോൻ പെന്തിക്കോസ്തൽ ചർച്ച് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ബ്രിസ്ബെയ്നിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികൾക്കും പുതുതായി എത്തുന്ന കുടുംബങ്ങൾക്കും യഥാർഥ പെന്തിക്കോസ്ത് വിശ്വാസ പശ്ചാത്തലത്തിൽ മലയാളത്തിലും ഇംഗ്ലീഷിലും ആരാധനയ്ക്കും ആത്മീയ കൂട്ടായ്മയ്ക്കുമായി ഈ സഭ പ്രവർത്തിക്കും.

News Middle Advt Banner

2026 ജൂൺ 21-ന് ഞായറാഴ്ച വൈകുന്നേരം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഐപിസി ഓസ്ട്രേലിയ റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ സജിമോൻ സഖറിയ അധ്യക്ഷത വഹിച്ചു. ബ്രിസ്ബെയ്നിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ദൈവദാസന്മാരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.

ഐപിസി ഓസ്ട്രേലിയ റീജിയൻ സ്ഥാപക പ്രസിഡന്റും ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറിയുമായ പാസ്റ്റർ തോമസ് ജോർജ് സഭയുടെ ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യസന്ദേശം നൽകുകയും ചെയ്തു.
ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഏലിയാസ് ജോണും സെക്രട്ടറി ഇവ. മനു ജോസഫും ദൈവവചനം ശുശ്രൂഷിച്ചു.

പാസ്റ്റർമാരായ പ്രകാശ് ജേക്കബ്, ജിംസൺ പി. തങ്കച്ചൻ, ഐപിസി ജനറൽ കൗൺസിൽ അംഗം ഡോ. ജോർജ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

ബ്രിസ്ബെയ്നിൽ താമസിക്കുന്ന മലയാളി പെന്തിക്കോസ്ത് വിശ്വാസികൾക്ക് ആത്മീയ വളർച്ചയ്ക്കും ക്രിസ്തീയ കൂട്ടായ്മയ്ക്കും പുതിയ വേദിയാകുമെന്ന പ്രത്യാശയോടെയാണ് ഹെബ്രോൻ പെന്തിക്കോസ്തൽ ചർച്ചിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading