പ്രിസൺ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ ഡോ. കുഞ്ഞുമോൻ ചാക്കോ നിത്യതയിൽ

KE News Desk | Kottayam

 

News Middle Advt Banner

കോട്ടയം: പ്രിസൺ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രിസൺ ഫെലോഷിപ്പ് ഇന്റർനാഷണലിന്റെ ഏഷ്യൻ ഡയറക്ടറുമായ പ്രമുഖ സാമൂഹിക പ്രവർത്തകനും ആത്മീയ നേതാവുമായ ഡോ. കുഞ്ഞുമോൻ ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെടുകയായിരുന്നു.

കോട്ടയം ജില്ലയിലെ അരീപ്പറമ്പ് സ്വദേശിയായിരുന്ന അദ്ദേഹം സുവിശേഷ പ്രവർത്തനത്തിനും തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസത്തിനുമായി ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു. പ്രിസൺ ഫെലോഷിപ്പ് ഓഫ് ഇന്ത്യയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തടവുകാരുടെ ആത്മീയ, മാനസിക, സാമൂഹിക ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വ്യാപകമായ അംഗീകാരം നേടിയിരുന്നു. പ്രിസൺ ഫെലോഷിപ്പ് ഇന്റർനാഷണലിന്റെ ഏഷ്യൻ ഡയറക്ടർ എന്ന നിലയിലും നിരവധി രാജ്യങ്ങളിലെ ശുശ്രൂഷകൾക്ക് അദ്ദേഹം നേതൃത്വം നൽകി.

ഇന്ത്യ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയുടെ ചെയർമാനായും അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു. ദൈവരാജ്യത്തിന്റെ വ്യാപനത്തിനും ക്രൈസ്തവ നേതൃപരിശീലനത്തിനുമായി അദ്ദേഹം നൽകിയ സമർപ്പിത നേതൃത്വം അനേകം ദൈവദാസന്മാരുടെയും ശുശ്രൂഷകരുടെയും ജീവിതത്തെ സ്വാധീനിച്ചു. ദർശനപൂർണമായ നേതൃത്വവും അചഞ്ചലമായ വിശ്വാസവും ത്യാഗപൂർണമായ ശുശ്രൂഷയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖമുദ്രകളായിരുന്നു.

സംസ്കാര ശുശ്രൂഷയുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.അരീപ്പറമ്പ് കെ. കെ. ചാക്കോയുടെ മകനാണ്. കുന്നുംപുറത്ത് ജയമ്മയാണ് ഭാര്യ. മക്കൾ: ബിജു, ബിന്നി. മരുമകൻ: കെ. ജി. കുര്യൻ. പ്രമുഖ ക്രൈസ്തവ ഗായകൻ ബിനോയി ചാക്കോ സഹോദരനാണ്. ജോൺ കുര്യൻ സഹോദരീഭർത്താവാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading