ക്രൈസ്തവ എഴുത്തുപുര അയർലൻഡ് ചാപ്റ്റർ ഒരുക്കുന്ന പ്രഥമ മെഗാ ബൈബിൾ ക്വിസ് സെപ്റ്റംബർ 13 ന്

ഡബ്ലിൻ: ക്രൈസ്തവ എഴുത്തുപുര അയർലണ്ട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ ആദ്യത്തെ മെഗാ ബൈബിൾ ക്വിസ് 2026 സെപ്റ്റംബർ 13-ന് (ഞായറാഴ്ച) വൈകിട്ട് 5.00 മുതൽ 6.00 വരെ നടത്തപ്പെടും.
ബൈബിൾ പഠനവും വായനയും ലക്ഷ്യമാക്കി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസിൽ വിശുദ്ധ ബൈബിളിലെ എല്ലാ പുസ്തകങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തും.

News Middle Advt Banner

രണ്ട് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യഘട്ടം ഡബ്ലിൻ, വാട്ടർഫോർഡ്, കോർക്ക്, ഡുലീക്ക്, സ്ലൈഗോ, റോസ്കോമൺ എന്നീ കൗണ്ടികളിലെ നിർദിഷ്ട കേന്ദ്രങ്ങളിൽ വെച്ച് നടത്തപ്പെടും.

വിജയികൾക്ക് ഒന്നാം സമ്മാനമായി €500, രണ്ടാം സമ്മാനമായി €300, മൂന്നാം സമ്മാനമായി €200 എന്നിവയും കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും നൽകും.

മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് €15 ആണ്. രജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 31 ആയിരിക്കും.

ക്രൈസ്തവ വിശ്വാസികൾക്കും ബൈബിൾ പഠനത്തിൽ താല്പര്യമുള്ളവർക്കും സഭാവ്യത്യാസമെന്യേ ഭാഷ ഭേദമന്യേ ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് സംഘാടകർ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSfTHDaZbmRdIG6jMKU4BavRwaEW-hgZypxtSbSoOauCgpS_rw/viewform?usp=publish-editor

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ. സോവി മാത്യു – 0892580801
ബ്രദർ. മനോജ് മണി – 0892735235
ബ്രദർ. ഫിന്നി മാത്യു – 0899414290.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading