NACOG 2026 ലേഡീസ് മീറ്റിംഗിൽ സിസ്റ്റർ സിസി ബാബു ജോണും സിസ്റ്റർ ബിൻസി ജോർജും മുഖ്യപ്രഭാഷകർ

ഡെൻവർ: 2026 ജൂലൈ 9 മുതൽ 12 വരെ അമേരിക്കയിലെ ഡെൻവർ മാരിയറ്റ് ടെക് സെന്ററിൽ നടക്കുന്ന 29-ാമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ) ഫെല്ലോഷിപ്പ് കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലേഡീസ് മീറ്റിംഗിന്റെ മുഖ്യപ്രഭാഷകരായി സിസ്റ്റർ സിസി ബാബു ജോൺ (ഇന്ത്യ), സിസ്റ്റർ ബിൻസി ജോർജ് (ഷിക്കാഗോ) എന്നിവർ ശുശ്രൂഷിക്കും.
.
“ആത്മാവിനാൽ ഏകീകൃതർ” എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന ലേഡീസ് മീറ്റിംഗ് സ്ത്രീകളുടെ ആത്മീയ വളർച്ച, കുടുംബജീവിതം, സഭാശുശ്രൂഷ, നേതൃത്വവികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വിവിധ ആത്മീയ സെഷനുകൾ, പ്രാർത്ഥനാ സംഗമങ്ങൾ, പ്രചോദനാത്മക സന്ദേശങ്ങൾ എന്നിവയാൽ സമ്പന്നമായിരിക്കും.

News Middle Advt Banner

ഡോ. ജോളി ജോസഫിന്റെ നേതൃത്വത്തിലുള്ള ലേഡീസ് കമ്മിറ്റി സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. വൈസ് പ്രസിഡന്റ് സിസ്റ്റർ ജോയ്സ് വർഗീസ്, സെക്രട്ടറി സിസ്റ്റർ മേഴ്സി ജോർജ്, ട്രഷറർ സിസ്റ്റർ ടിൻസി വർഗീസ് എന്നിവരോടൊപ്പം നോർത്ത്, സൗത്ത്, യൂത്ത്, പ്രയർ കോ-ഓർഡിനേഷൻ പ്രതിനിധികളും കോൺഫറൻസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading