ഏബ്രഹാം എം. മത്തായി (87) ഡാലസിൽ നിര്യാതനായി സംസ്‌ക്കാരം ശനിയാഴ്ച

ഡാലസ്, ടെക്സാസ്: റാന്നി സ്വദേശി ഏബ്രഹാം എം. മത്തായി (കുഞ്ഞുമോൻ, 87) ജൂൺ 17, 2026-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഡാലസിൽ നിര്യാതനായി.
ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഭോപ്പാലിലേക്ക് താമസം മാറിയ അദ്ദേഹം സർക്കാർ വെറ്ററിനറി ഓഫീസിൽ സ്റ്റെനോഗ്രാഫർ-ടൈപ്പിസ്റ്റായി സേവനമനുഷ്ഠിച്ചു.
1977 – ൽ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം പെൻസിൽവാനിയയിലെ ഫിലഡെൽഫിയയിൽ താമസം ആരംഭിച്ചു. 2019 മുതൽ ഓർമ്മക്കുറവും ഡിമെൻഷ്യയും ബാധിച്ച അദ്ദേഹം പിന്നീട് അൽഷൈമേഴ്സ് രോഗത്തിന്റെ വെല്ലുവിളികൾ നേരിട്ടു. പിന്നീട് 2025 – ൽ ടെക്സാസിലെ സണ്ണിവെയിലിൽ മകളോടൊപ്പമയിരുന്നു താമസം .
ഭാര്യ: സാറാമ്മ, മക്കൾ: മാത്യു – ബിൻസി, ബെറ്റി – സണ്ണി, സാം – ഷാരോൺ, ബെൻസി – സിനു, കൊച്ചുമക്കൾ: സ്റ്റീഫൻ (ജോആൻ), ബോവാസ്, സാറ, അലിസ്സ, സിയാന, ആഷ്ടൺ, എമ്മ, ലേവി, എലിജ, പ്രപൗത്രി സിമോൺ. സഹോദരങ്ങൾ: എം.എം. തങ്കമ്മ, എം.എം. തോമസ്, എം.എം. ബേബിക്കുട്ടി, എം.എം. ജോണിക്കുട്ടി.
പൊതു ദർശനവും, സംസ്‌ക്കാര ശ്രുശൂഷയും ജൂൺ 27- ശനിയാഴിച്ച രാവിലെ 9:00 മണിക്ക് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചു് ഓഫ് ഡാലസിൽ 940 Barnes Bridge Rd, Mesquite, TX 75150 വെച്ചും സംസ്‌ക്കാരം ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡനിൽ 500 US-80, Sunnyvale, TX 75182 വെച്ചും നടക്കും.
സംസ്‌ക്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം PROVISION TV യിൽ
വാർത്ത: പ്രസാദ് തീയാടിക്കൽ

- Advertisement -


Comments are closed, but trackbacks and pingbacks are open.