പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോന്റെ സംസ്കാരം ജൂൺ 26 വെള്ളിയാഴ്ച

News Middle Advt Banner

കൊട്ടാരക്കര: പന്തളത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിന്റെ യുവ ശുശ്രൂഷകനും ചുരുവിളപുത്തൻവീട്ടിൽ പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോന്റെ സംസ്കാര ശുശ്രൂഷ 2026 ജൂൺ 26 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊട്ടാരക്കര മാറനാട് സഭയുടെ നേതൃത്വത്തിൽ മാറനാട് ജെ.കെ. ഓഡിറ്റോറിയത്തിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് സഭയുടെ കല്ലറയിൽ സംസ്കാരം നടത്തപ്പെടും.

കൊട്ടാരക്കര സെന്ററിലെ കാവൂർ സഭാ ശുശ്രൂഷകനായിരുന്ന അദ്ദേഹം യുവജനങ്ങൾക്കിടയിലും സഭാ പ്രവർത്തനരംഗത്തും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ. വൈ റെജി അനുശോചന സന്ദേശത്തിൽ, പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോന്റെ വേർപാട് സഭയ്ക്ക് തീരാനഷ്ടമാണെന്നും ദുഃഖത്തിൽ കഴിയുന്ന കുടുംബാംഗങ്ങൾക്കും സഭാ വിശ്വാസികൾക്കും ദൈവിക ആശ്വാസം ലഭിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നതായി അറിയിച്ചു.
പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോന്റെ വിയോഗത്തിൽ ക്രൈസ്തവ സമൂഹവും ചർച്ച് ഓഫ് ഗോഡ് സഭാ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading