സിസ്റ്റർ ലിസി ജാവാസ് (52) നിത്യതയിൽ. സംസ്കാരം വ്യാഴാഴ്ച ബാംഗ്ലൂരിൽ

News Middle Advt Banner

കൊട്ടാരക്കര: പള്ളിക്കൽ വള്ളിയത്ത് പുത്തൻവീട്ടിൽ പരേതരായ ജോർജിന്റെയും സരളയുടെയും മകളായി 1974 മെയ് 7-ന് സിസ്റ്റർ ലിസി ജാവാസ് ജനിച്ചു. നഴ്സിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നാട്ടിലും വിവിധ സ്ഥലങ്ങളിലുമായി ജോലി ചെയ്തു.

2005-ൽ കൊല്ലം മൺറോതുരുത്ത് സ്വദേശി ജാവാസുമായുള്ള വിവാഹം നടന്നു. രണ്ടു മക്കളെ ദൈവം ദാനമായി നൽകി. മകൾ ജെനി ഇപ്പോൾ നഴ്സിംഗ് പഠനം തുടരുന്നു. മകൻ ജോയൽ ബി.ബി.എ പഠനം ആരംഭിക്കുന്നു.
ചെറിയ പ്രായം മുതൽ സെവന്ത് ഡേ സഭയോടുള്ള ബന്ധത്തിൽ ആത്മീയ കൂട്ടായ്മകളിൽ പങ്കെടുത്തിരുന്നെങ്കിലും, 2006-ൽ Jesus is Alive ചർച്ചിൽ വച്ച് രക്ഷാനുഭവം പ്രാപിക്കുകയും പിന്നീട് സ്നാനപ്പെടുകയും ചെയ്തു. 2012-ൽ ജോലിയോടനുബന്ധിച്ച് ബാംഗ്ലൂരിൽ എത്തിയപ്പോൾ മുതൽ കുടുംബസമേതം കാമക്ഷിപാളയ ശിലോഹാം ഫുൾ ഗോസ്പൽ ചർച്ചിനോടുള്ള ബന്ധത്തിൽ ദൈവത്തെ ആരാധിച്ച് വരികയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷങ്ങളായി കാലിൽ ഉണ്ടായ വെരിക്കോസ് വെയിൻ ഇൻഫെക്ഷൻ മൂലം ജോലി വിട്ടു ഭവനത്തിൽ ചികിത്സയിൽ ആയിരുന്നു. രോഗം മെച്ചപ്പെട്ടുവരുന്നതിനിടയിൽ, 2026 ജൂൺ 23 ചൊവ്വാഴ്ച, വീട്ടിൽ വെച്ച് പെട്ടെന്ന് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അടിയന്തിര ചികിത്സ നൽകിയെങ്കിലും വളരെ കുറച്ച് സമയത്തിനകം താൻ പ്രിയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരശുശ്രൂഷ 25-ജൂൺ-2026 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബാംഗ്ലൂർ കാമാക്ഷിപാളയ ബെറാഖ ശാരോൻ അസംബ്ലി സഭയിൽ ആരംഭിക്കുകയും ഉച്ചയ്ക്ക് 1:30 ന് ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.

സഹോദരങ്ങൾ: മിനി, ജോസ്, ആശ, ജോമോൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading