പാസ്റ്റർ സ്റ്റീഫൻ വർഗീസിന് യാത്രയയപ്പ് സമ്മേളനം ജൂൺ 27 ന്

ഡാളസ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഡാളസിന്റെ സീനിയർ പാസ്റ്ററായി കഴിഞ്ഞ അഞ്ച് വർഷക്കാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പാസ്റ്റർ സ്റ്റീഫൻ വർഗീസിന് യാത്രയയപ്പു സമ്മേളനം ജൂൺ 27 ശനിയാഴ്ച വൈകുന്നേരം 6.30-ന് ശാരോൻ ഇവന്റ് സെന്ററിൽ നടക്കും.

News Middle Advt Banner

അദ്ദേഹത്തിന്റെ ശുശ്രൂഷാ കാലയളവിലാണ് ശാരോൻ ഇവന്റ് സെന്ററിന്റെ ഡെഡിക്കേഷൻ സർവീസ് നടത്തപ്പെട്ടത്. കൂടാതെ PYCD പ്രസിഡന്റായും ശാരോൻ ഫാമിലി കോൺഫറൻസിന്റെ കൺവീനറായും അദ്ദേഹം ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്.

കാലിഫോർണിയയിൽ നിന്നുള്ള പാസ്റ്റർ സാബു ശമുവേൽ ജൂൺ 28 ഞായറാഴ്ച ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഡാളസിന്റെ പുതിയ സീനിയർ പാസ്റ്ററായി ചുമതലയേൽക്കും. അദ്ദേഹത്തെ സഭാ കുടുംബം സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

വാർത്ത: പ്രസാദ് തീയാടിക്കൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading