ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വൈ.പി.ഇ പ്രവർത്തന ഉദ്ഘാടനവും ഡയാലിസിസ് കിറ്റ് വിതരണവും ജൂൺ 30ന്

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിന്റെ 2026-27 പ്രവർത്തന വർഷത്തേക്കുള്ള വൈ.പി.ഇ സംസ്ഥാനതല പ്രവർത്തന ഉദ്ഘാടനം ജൂൺ 30-ന് ചൊവ്വാഴ്ച രാവിലെ 10.30ന് മുളക്കുഴ ദൈവസഭ ആസ്ഥാനത്ത് നടക്കും.

News Middle Advt Banner

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ.വൈ . റെജി ഉദ്ഘാടനം നിർവഹിക്കും. ഡയാലിസിസ് രോഗികൾക്കുള്ള കിറ്റ് വിതരണം ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടത്തപ്പെടും.

യോഗത്തിൽ 2025-26 കാലയളവിൽ ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ് തലങ്ങളിൽ റാങ്ക് നേടിയവരെയും വിവിധ മെറിറ്റ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും സംസ്ഥാന വൈ.പി.ഇ ബോർഡിന്റെ നേതൃത്വത്തിൽ ആദരിക്കും.

അതോടൊപ്പം സെന്റർ സെക്രട്ടറിമാരുടെയും സോണൽ ഭാരവാഹികളുടെയും സംയുക്ത യോഗവും നടക്കും. എല്ലാ സോണൽ, സെന്റർ ഭാരവാഹികളും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പ്രസിഡന്റ് പാസ്റ്റർ . റോയി പി. ജോർജ്, സെക്രട്ടറി ബ്രദർസജു സണ്ണി എന്നിവർ അറിയിച്ചു..

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading