പാലക്കാട് തൊട്ടിപറമ്പിൽ കുര്യൻ മാത്യൂ (കുര്യച്ചായൻ -99 ) നിര്യാതനായി
KE News Desk| Palakkad


പാലക്കാട്: ദി പെന്തെക്കൊസ്ത് മിഷൻ തൃശൂർ സെൻ്റർ പാലക്കാട് സഭയുടെ പ്രാരംഭകാല വിശ്വാസി പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തൊട്ടിപറമ്പിൽ കുര്യൻ മാത്യൂ (കുര്യച്ചായൻ -99 ) നിര്യാതനായി. സംസ്കാരം ജൂൺ 25 വ്യാഴം രാവിലെ 9.30 ന് പാലക്കാട് റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം പൈറ്റാംകുന്ന് സഭാ സെമിത്തേരിയിൽ. സുവിശേഷകരണത്തിൽ അതീവ തൽപരനായിരുന്ന കുരിയാച്ചായൻ 1943ൽ റ്റി.പി.എം സഭയുടെ ചീഫ് പാസ്റ്റർ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ സി.കെ. ലാസറസ് രക്ഷിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിൻ്റെ ഭവനത്തിൽ പോയി സുവിശേഷം അറിയിക്കുകയും പ്രാർഥിക്കുകയും ചെയ്തിട്ടുണ്ട് .
കോട്ടയം പാമ്പാടി റ്റി.പി.എം സഭ, പാലക്കാട് തച്ചമ്പാറ സഭ എന്നിവ ആരംഭിക്കുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട് റ്റി.പി.എം മുൻ സൺഡെസ്ക്കൂൾ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ. കോട്ടയം മീനടം വൈദ്യൻപറമ്പിൽ ഏലിയാമ്മ കുര്യൻ. മക്കൾ. സാറാമ്മ കുര്യക്കോസ് , മാത്യൂ കുര്യൻ (ജോയ് ), ജോസ് കുര്യൻ. മരുമക്കൾ: ടി.ടി. കുര്യാക്കോസ്, ലിസി മാത്യൂ, പെക്സി ജോസ്.

- Advertisement -


Comments are closed.