ഇന്ത്യ പെന്തെക്കോസ്‌ത് ദൈവസഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഡോ. പി.എം മാത്യൂസ് (87) അക്കരെ നാട്ടിൽ


ജെയ്ഗോൺ: ഇന്ത്യ പെന്തെക്കോസ്‌ത് ദൈവസഭ സീനിയർ ശുശ്രൂഷകനും ഐപിസി ഭൂട്ടാൻ റീജിയൻ രക്ഷാധികാരിയുമായ മല്ലപ്പള്ളി ആനിക്കാട് പതാലിൽ പാസ്റ്റർ ഡോ. പി.എം മാത്യൂസ് (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്‌കാരം24 ബുധൻ10ന് ജെയ്‌ഗോൺ ഗ്രേസ് ആശ്രമം സെമിത്തേരിയിൽ.
ആറ് പതിറ്റാണ്ടിലേറെ ഇന്ത്യയുടെ വടക്ക് കിഴക്കൻ ഭാഗങ്ങളിൽ മിഷണറിയായിരുന്നു ‘അതിർത്തിയിലെ ക്രിസ്തുഭടൻ’ എന്ന പേരിൽ ജീവിതാനുഭവങ്ങൾ അടങ്ങിയ പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: കാനം തെക്കേക്കരയിൽ ഗ്രേസി മാത്യു മക്കൾ: പാസ്റ്റർ ബിന്നി മാത്യൂസ് (ഐപിസി ഭൂട്ടാൻ റീജിയൻ വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ബോബി മാത്യൂസ് (ഐപിസി ഭൂട്ടാൻ റീജിയൻ സെക്രട്ടറി), ബ്ലസി മാത്യൂസ്, സെബാസ്റ്റ്യൻ മാത്യൂസ് (ഫിൻലാൻഡ്). മരുമക്കൾ: ബ്ലെസി ബിന്നി, ഷൈനി ബോബി, എ.എസ്.ദാനിയേൽ, ബിർജിത് സെബാസ്റ്റ്യൻ (ഫിൻലാൻഡ്).

- Advertisement -


Comments are closed.