സ്നേഹത്തണലൊരുക്കി വൈഎംസിഎ :നിർധന കുടുംബത്തിന് ഭവനം നിർമ്മിച്ചു നൽകി

കൊട്ടറ: കരുതലിന്റെയും കാരുണ്യത്തിന്റെയും ജീവമുഖം പകർന്നു നിർധന കുടുംബത്തിന് സ്നേഹ തണൽ ഒരുക്കി കൊട്ടറ നാൽക്കവല രജനി മന്ദിരത്തിൽ ശ്യാം കുമാറിനും കുടുംബത്തിനും സ്വന്തം ഭവനം എന്ന സ്വപ്നത്തിന് ചിറകേകി കൊട്ടറ വൈഎംസിഎ .ടാർപോളിൻ മറച്ച കൂരയിൽ കഴിഞ്ഞിരുന്ന കുടുംബത്തിൻ്റെ ദുരിതപൂർണ്ണമായ അവസ്ഥ മനസ്സിലാക്കി അടച്ചുറപ്പുള്ള ഭവനം എന്ന കുടുംബത്തിൻ്റെ സ്വപ്നം സാക്ഷാത്കരിച്ചത്.

News Middle Advt Banner

വൈഎംസിഎ റീജിയണൽ സോഷ്യൽ വെൽവെയർ ബോർഡ്,തിരുവനന്തപുരം സിറ്റി ലയൺസ് ക്ലബ്ബ് ,ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത സംരംഭമായാണ് ഭവനം നിർമ്മിച്ചു നൽകിയത്. താക്കോൽ ദാനം വൈഎംസിഎ സംസ്ഥാന ചെയർമാൻ പ്രൊഫ.അലക്സ് തോമസ് നിർവഹിച്ചു. സ്‌നേഹ സംഗമം തിരുവനന്തപുരം സിറ്റി ലയൺസ് ക്ലബ് പ്രസിഡൻ്റ് പ്രേംജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു . പ്രസിഡൻ്റ് കെ.സാജൻ അധ്യക്ഷത വഹിച്ചു. റീജിയണൽ സോഷ്യൽ ബോർഡ് ചെയർമാൻ ജോൺ ജി.കൊട്ടറ, സെക്രട്ടറി പി.ജെ.റോയി , കൺവീനർ ടി.ജി.റോയി വർഗീസ്,റവ.കെ. മാത്യു, ദേശീയ മാധ്യമ വിഭാഗം ചെയർമാൻ കെ.ഒ.രാജുക്കുട്ടി,മുൻ സബ് റീജിയൻ ചെയർമാൻ എം.തോമസ്കുട്ടി, സബ് റീജിയൻ ചെയർമാൻ ടി.കെ.ജേക്കബ്, ലയൺസ് ക്ലബ് ഭാരവാഹികളായ ഡോ.കെ.ജി.സി. നായർ,ജിജി.എം. ജോൺ,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജു ചാവടി, ഗ്രാമ പഞ്ചായത്ത് അംഗം ബിനി അശോകൻ, ട്രഷറർ എസ്.ഐസക്ക്  എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading