ലഹരിക്കെതിരെ ഒരുമയോടെ; ‘ഓപ്പറേഷൻ തൂഫാന്’ പൂർണ പിന്തുണ പ്രഖ്യാപിച്ച് മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനം

KE News Desk

 

News Middle Advt Banner

ലഹരിക്കെതിരായ സാമൂഹിക പോരാട്ടത്തിൽ ശക്തമായ പിന്തുണ പ്രഖ്യാപിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ്, ആര്യാടൻ ഷൗക്കത്ത്യെ സന്ദർശിച്ചു.

നാടിനെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ജനകീയ മുന്നേറ്റത്തിന് സഭയുടെ പൂർണ ഐക്യദാർഢ്യവും പിന്തുണയു തിരുമേനി അറിയിച്ചു. നാളത്തെ തലമുറയെ ലഹരിയുടെ കരിനിഴലിൽ നിന്ന് സംരക്ഷിക്കുന്നതിനായി സമൂഹത്തിന്റെ എല്ലാ മേഖലകളും കൈകോർക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടിക്കാഴ്ചയിൽ സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളും മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും സൗഹൃദപരമായി ചർച്ച ചെയ്തു. യു.ഡി.എഫിന്റെ മറ്റ് പ്രമുഖ നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading