പിസിനാക് കോൺഫറൻസ് ജൂലൈ രണ്ടിന് ചിക്കാഗോയിൽ തുടക്കമാകും

KE International News Desk

ചിക്കാഗോ: നാല്പതാമത് നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്തൽ കോൺഫ്രൻസ് ജൂലൈ 2 വ്യാഴാഴ്ച വൈകിട്ട് ഷാംബർഗ് കൺവെൻഷൻ സെന്ററിൽ നാഷണൽ കൺവീനർ പാസ്റ്റർ ജോർജ്‌ കെ സ്റ്റീഫൻസൺ കൺവെൻഷൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഡോ സതീഷ് കുമാർ മുഖ്യ സന്ദേശം നൽകും. പ്രീ കോൺഫ്രൻസ് പരിപാടികൾ അഞ്ചരമണിക്ക് ആരംഭിക്കും. പാസ്റ്റർ ലോഡ്സൺ ആന്റണി നേതൃത്വം നൽകുന്ന ഗായക സംഘം പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ റവ ജോ തോമസ്, ഡോ തോംസൺ കെ മാത്യു, ഡോ വിൽസൺ വർക്കി, പാസ്റ്റർ സാബു വർഗീസ്,ഡോ ഷിബു തോമസ് അറ്റ്ലാന്റാ,ഡോക്ടർ റിങ്കു തോംസൺ, റവ ജോർജ് പി ചാക്കോ, പാസ്റ്റർ അനീഷ്‌ കൊല്ലം, ഡോ സജി ഫിലിപ്പ്, പാസ്റ്റർ വൈ യോഹന്നാൻ, പാസ്റ്റർ സജി മാത്യു, റവ ജോർജ് മാത്യു പുതുപ്പള്ളി റവ ജോൺസൺ ജോർജ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും.
ലേഡീസ് മീറ്റിങ്ങിൽ ഡോആനി ജോർജ്, ജൂഡി പട്ടാശേരിൽ എന്നിവർ പ്രസംഗിക്കും. നാഷണൽ ലേഡീസ് കൺവീനർ സിസ്റ്റർ ജീന വിൽസൺ സമ്മേളനത്തിന് നേതൃത്വം നൽകും. എഴുത്തുകാരുടെയും മാധ്യമപ്രവർത്തകരുടെയും സമ്മേളനത്തിൽ റവ ജോർജ് മാത്യു പുതുപ്പള്ളി അച്ഛൻ മുഖ്യാതിഥിയായിരിക്കും. ഇംഗ്ലീഷ് സേഷനിൽ ജോൺ ബിവിയർ, ജോ മുഠാമല്ലേ, ജെയ്സൺ ജെസുദാസൻ തുടങ്ങിയവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. അമേരിക്കയിലെ പ്രസിദ്ധ വർഷിപ്പ് ഗ്രൂപ്പായ അപ്പർ റൂം പ്രൈസ് ആൻഡ് നേതൃത്വം നൽകും.

News Middle Advt Banner

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റ് നേതാക്കന്മാർ വിവിധ സമ്മേളനങ്ങളിൽ അധ്യക്ഷത വഹിക്കും.
നാഷണൽ ഭാരവാഹികളായ ജോർജ് കെ സ്റ്റീഫൻസൺ, സാം മാത്യു, പ്രസാദ് ജോർജ് ഡോക്ടർ ജോനാഥൻ ജോർജ്, ജീന വിൽസൺ എന്നിവർ നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading