തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ എന്ന ഗാനത്തിന്റെ രചയിതാവ് ഫാദർ മൈക്കിള്‍ പനച്ചിക്കൽ അച്ചൻ വിട പറഞ്ഞു

KE News Desk

 

News Middle Advt Banner

പ്രശസ്ത ധ്യാനഗുരുവും ക്രൈസ്തവ ഭക്തിഗാനരചയിതാവുമായ ഫാ. മൈക്കിള്‍ പനച്ചിക്കൽ വി.സി. (77) അന്തരിച്ചു. ക്രൈസ്തവ ആത്മീയ രംഗത്തും ഭക്തിഗാന ലോകത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹം വിശ്വാസിസമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു.
“തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ” എന്ന സൂപ്പർഹിറ്റ് ഭക്തിഗാനത്തിന്റെ രചയിതാവായ ഫാ. പനച്ചിക്കൽ, ആരാധിച്ചിടാം”, “നിത്യത തീർക്കുന്ന നിമിഷങ്ങളെ”, “ഓരോ ശ്വാസത്തിലും”, “മേലെ മാനത്തെ ഈശോയെ” തുടങ്ങി നൂറുകണക്കിന് ക്രൈസ്തവ ഭക്തിഗാനങ്ങൾക്ക് വരികൾ രചിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഗാനങ്ങൾ പതിറ്റാണ്ടുകളായി വിശ്വാസികളുടെ പ്രാർത്ഥനാ ജീവിതത്തിന്റെ ഭാഗമാണ്.വിൻസെൻഷ്യൻ സഭാംഗമായ ഫാ. മൈക്കിള്‍ പനച്ചിക്കൽ ശ്രദ്ധേയനായ വചനപ്രഘോഷകനും ധ്യാനഗുരുവുമായിരുന്നു. ആത്മീയതയും ഭക്തിയും നിറഞ്ഞ അദ്ദേഹത്തിന്റെ സന്ദേശങ്ങളും ഗാനങ്ങളും അനേകരുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്.
ക്രൈസ്തവ ഭക്തിഗാന രംഗത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ ഫാ. മൈക്കിള്‍ പനച്ചിക്കലിന്റെ വിയോഗം സഭയ്ക്കും വിശ്വാസിസമൂഹത്തിനും തീരാനഷ്ടമായി. അദ്ദേഹത്തിന്റെ ഗാനങ്ങളും ആത്മീയ സന്ദേശങ്ങളും തലമുറകൾക്ക് പ്രചോദനമായി തുടരും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading