പ്രാർത്ഥനാ മതിൽ തീർത്ത് ക്രൈസ്തവ എഴുത്തുപുരയുടെയു.എ.ഇ ചാപ്റ്റർ പ്രയർ ഡ്രൈവ് 2026 – സീസൺ 2 സമാപിച്ചു

KE News Desk| UAE

പ്രാർത്ഥനയുടെ ഐക്യ കാഹളം മുഴക്കി,ക്രൈസ്തവ എഴുത്തുപുര (KE) യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.ഇ പ്രയർ ഡ്രൈവ് 2026 – സീസൺ 2 അനുഗ്രഹകരമായി സമാപിച്ചു. 14 ന് വൈകിട്ട് ഷാർജ വർഷിപ്പ് സെന്ററിൽ നിന്ന് , ഐപിസി യുഎഇ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ് പ്രാർത്ഥിച്ച് ഫ്ലാഗ് ഓഫ് ചെയ്ത പ്രാർത്ഥനാ യാത്ര വിവിധ എമിറേറ്റുകളിലൂടെയും, തൊഴിലാളി ക്യാമ്പുകളിലൂടെയും, സഞ്ചരിച്ച് രാജ്യത്തിനും, ജനങ്ങൾക്കും, മറ്റു വിവിധ വിഷയങ്ങൾക്കും വേണ്ടി ഒരുമിച്ച് പ്രാർത്ഥിച്ചു.

News Middle Advt Banner

ഷാർജ, സോനാപൂർ, അൽ ഖൂസ്, കിസാദ്, അബുദാബി സിറ്റി , മുസഫ, ഐകാഡ്, ബനിയാസ്, അൽ ഐൻ തുടങ്ങിയ കേന്ദ്രങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്ന് പ്രാർത്ഥനയിൽ പങ്കാളികളായി, രാജ്യത്തിന്റെ സമാധാനം, സുരക്ഷ, ഭരണാധികാരികൾ, കുടുംബങ്ങൾ, യുവജനങ്ങൾ, സഭകൾ, തൊഴിലാളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ആത്മീയ ഉണർവ് എന്നിവയ്ക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തി.

രാത്രി മുഴുവൻ നീണ്ട പ്രാർത്ഥനാ യാത്രയിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളുടെയും കർതൃദാസന്മാരുടെയും ആത്മാർത്ഥ പങ്കാളിത്തം ശ്രദ്ധേയമായി. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രാർത്ഥനാ സംഗമങ്ങൾ ആത്മീയ ഉണർവിനും വിശ്വാസികളുടെ ഐക്യത്തിനും ശക്തമായ സാക്ഷ്യമായി മാറി. വിവിധ സെന്ററുകളിൽ ആയി, പാസ്റ്റർ വിൽസൻ ജോസഫ്, പാസ്റ്റർ നിബു തോമസ്, പാസ്റ്റർ: എ ബി എം വർഗീസ് , പാസ്റ്റർ : സാമുവൽ എം തോമസ് , പാസ്റ്റർ: ജോൺസി തോമസ് കടമ്മനിട്ട, പാസ്റ്റർ നൈനാൻ. പി.മാത്യൂസ് എന്നിവർ പ്രാർത്ഥനാ യാത്രയിൽ പങ്കാളികളായി. സിനിയർ എക്സ് ഒഫീഷ്യൽ : പാസ്റ്റർ: ബിജു വർഗീസ്, അപ്പർ റൂം കോർഡിനേറ്റർ :പാസ്റ്റർ ബിനുമോൻ കെ ജി,ചാപ്റ്റർ പ്രസിഡന്റ്‌ : ബ്രദർ: ജിൻസ് ജോയ്, സെക്രട്ടറി : ബ്രദർ : റോബിൻ മാത്യു, പ്രൊജക്റ്റ്‌ വൈസ് പ്രസിഡന്റ്‌ : റോബിൻ ലാലച്ചൻ,എന്നിവർ നേതൃത്വം നൽകി. അലൈനിൽ നടന്ന സമാപന സമ്മേളനത്തിൽ മീഡിയ വൈസ് പ്രസിഡന്റ് : ഇവാ:ജോമോൻ പാറക്കട്ട് അദ്യക്ഷത വഹിച്ചു. പ്രസ്തുത കൂട്ടായ്മയിൽ വച്ച് യൂ

എ ഇ ചാപ്റ്റർ മുൻ ട്രഷറര്‍ റോബിൻ ഫിലിപ്പിന് യാത്രയയപ്പും, യൂ. എ. ഇ ചാപ്റ്ററിനോടുള്ള ബന്ധത്തിൽ തന്റെ പ്രവർത്തനങ്ങളുടെ ആദരമായി മൊമെന്റോ നൽകി.

പരിപാടിയുടെ വിജയത്തിനായി പ്രാർത്ഥനയാലും സാന്നിധ്യത്താലും സഹകരണത്താലും പിന്തുണ നൽകിയ എല്ലാ വിശ്വാസികൾക്കും, സഭകൾക്കും, ശുശ്രൂഷകർക്കും, സന്നദ്ധ പ്രവർത്തകർക്കും സംഘാടകർ നന്ദി അറിയിച്ചു. തുടർന്നും രാജ്യത്തിനും സമൂഹത്തിനും വേണ്ടി ഇത്തരത്തിലുള്ള പ്രാർത്ഥനാ പ്രവർത്തനങ്ങൾ തുടരുമെന്നും അവർ വ്യക്തമാക്കി.

ഈ പ്രാർത്ഥനാ യാത്ര പങ്കെടുത്തവർക്ക് ആത്മീയ നവോത്ഥാനവും പുതിയ പ്രത്യാശയും പകർന്നു. യു.എ.ഇയുടെ സമാധാനത്തിനും പുരോഗതിക്കുമായി ഉയർന്ന പ്രാർത്ഥനയുടെ ശബ്ദം വരും ദിവസങ്ങളിലും തുടരുമെന്ന പ്രത്യാശയോടെയാണ് പരിപാടി സമാപിച്ചത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading