ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് സൺഡേസ്കൂൾ പ്രസിഡന്റായി പാസ്റ്റർ സജി എബ്രഹാം നിയമിതനായി

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് സൺഡേസ്കൂൾ വിഭാഗത്തിന്റെ പ്രസിഡന്റായി പാസ്റ്റർ സജി എബ്രഹാമിനെ നിയമിച്ചു. മുളക്കുഴിയിൽ നടന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി നിയമന പ്രഖ്യാപനം നടത്തി. മുൻ പ്രസിഡന്റായിരുന്ന പാസ്റ്റർ വി.പി. തോമസ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം.

News Middle Advt Banner

ദൈവസഭയുടെ വിവിധ തലങ്ങളിലായി ശ്രദ്ധേയമായ സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തിയാണ് പാസ്റ്റർ സജി എബ്രഹാം. വൈ.പി.ഇ. പ്രസിഡന്റായും, സ്റ്റേറ്റ് കൗൺസിൽ അംഗമായും, പാസ്റ്റേഴ്സ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൗൺസിൽ അംഗം, തിരുവല്ല സെന്റർ പാസ്റ്റർ, തിരുവല്ല ടൗൺ സഭാ ശുശ്രൂഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

നൂറ് വർഷങ്ങളുടെ പാരമ്പര്യം പിന്നിട്ട ദൈവസഭയുടെ സൺഡേസ്കൂൾ പ്രസ്ഥാനത്തിന് പുതിയ ദിശാബോധവും പ്രവർത്തനോത്സാഹവും നൽകാൻ പാസ്റ്റർ സജി എബ്രഹാമിന്റെ നേതൃത്വത്തിന് സാധിക്കുമെന്ന പ്രതീക്ഷ സഭാ നേതൃത്വവും വിശ്വാസി സമൂഹവും പങ്കുവെക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading