NACOG ടെൻവർ കോൺഫറൻസ് ചരിത്ര സമ്മേളനമായി മാറും

നോർത്ത് അമേരിക്കയിലുള്ള ദൈവസഭകളുടെ ഇരുപത്തി ഒൻപതാമത്‌ ദേശീയ സമ്മേളനം ഡെന്‍വര്‍ മറ്യോട്ട് ടെക് സെന്ററില്‍ 2026 ജൂലൈ 9-12 തീയതികള്‍ നടത്തപ്പെടുവാനുള്ള ക്രമീകരണങ്ങൾ പൂർത്തീകരണത്തിലേക്ക് എത്തുകയാണ്.

News Middle Advt Banner

അമേരിക്കയുടെ പാശ്ചാത്യ ഭാഗത്ത് ആദ്യമായി നടക്കുന്ന സമ്മേളനം ആയതിനാൽ ഇത് ചരിത്രപരമായ ഒരു സംഭവം ആകുമെന്ന് സംഘാടകർ വിശ്വസിക്കുന്നു. യോവേല്‍ 2:28നാല്‍ പ്രചോദിതമായി കോൺഫറൻസിന്റെ തീം ‘ആത്മാവില്‍ ഏകത’ എന്നാണ്.

സമ്മേളനം വിശ്വാസികൾ ആത്മീയമായി ബന്ധപ്പെടാനും ഒപ്പം മലകൾ നിറഞ്ഞു നിൽക്കുന്ന കൊളറാഡോയുടെ മനോഹര സൗന്ദര്യവും ദൈവം ഈ മലനാടായ സംസ്ഥാനത്തിന് സമ്മാനിച്ച സ്വാഭാവിക അത്ഭുതങ്ങളെ കണ്ടെത്താനും അവസരം നൽകുന്ന അവിസ്മരണീയമായ ദിനങ്ങളാണ്. സമ്മേളനത്തിന്റെ കൺവീനർ റവ. ബെൻസൺ എബ്രഹാം, വൈസ് പ്രസിഡന്റ് റവ. സൈമൺ ഫിലിപ്പ്, സെക്രട്ടറി ഡോ.ഷിബു സാമുവേൽ, ട്രഷറർ റവ ജെയിംസ് എബ്രഹാം എന്നിവരും, പാസ്റ്റർ ഡാർവിൻ വിൽസൺ ഇംഗ്ലീഷ് കോഡിനേറ്ററായും ഡോ.ജോളി ജോസഫ് ലേഡീസ് പ്രസിഡണ്ട് നിലയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വo നൽകുന്നു.

സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 8, 9 തീയതികളിൽ ശുശ്രുഷകന്മാരുടെ കുടുംബ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്. കോണ്ഫ്രന്സിന്റെ വിവിധ സമയങ്ങളിലായി ആത്മാവിൽ ഏകീകരണം എന്ന വിഷയത്തിൽ കേന്ദ്രികരിച്ചു സംസാരിക്കുവാൻ പ്രാദേശിക സഭകളിലെ ദൈവദാസന്മാർക്കൊപ്പം അതിഥികളായ ദൈവദാസന്മാർ റെജി ശാസ്താംകോട്ട, ഷിബു തോമസ് (ഒക്കലഹോമ), അനീഷ് തോമസ് (കേരളം), ഗ്ലാഡ്‌സൺ വർഗീസ് (യൂ.എ.ഇ) എന്നിവർക്കു പുറമെ അമേരിക്കയിൽ അറിയപ്പെടുന്ന ഉണർവ് പ്രസംഗികരായ ടോണി സ്റ്റുവാർട്ട്, ബോബി ആൻഡ്രൂസ് എന്നിവരും ദൈവവചനം പങ്കിടും.

‘ജെനറേഷൻ സെറ്റ് അപ്പാർട്’ എന്ന പേരിൽ യുവാക്കൾക്കും കുട്ടികൾക്കും പ്രത്യേകം മീറ്റിങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്. ദൈവദാസന്മാരായ ജസ്റ്റിൻ ശാമുവേൽ, ദിലീപ് കുര്യൻ, ഗൂഡ്‌വിൻ ജോർജ്, അലൻ ജോർജ്, ലിൻസൺ ഡാനിയേൽ, ഡെൻസിൽ വിൽ‌സൺ എന്നിവർ ഇംഗ്ലീഷ് വിഭാഗത്തിൻറെ മേൽനോട്ടം വഹിക്കുന്നു. റോയ് വർഗീസ് ലോക്കൽ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.

വാർത്ത: റോയി മേപ്രാൽ സി.പി.എ
മീഡിയ കോ ഓർഡിനേറ്റർ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading