ക്രോസ് ജനറേഷൻ വർഷിപ്പ് സെന്റർ 21 ദിന ഉപവാസ ഉണർവ് യോഗങ്ങൾക്ക് തുടക്കമായി

മണിപ്പുഴ: ക്രോസ് ജനറേഷൻ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ “എഫഥാ” എന്ന പേരിൽ 21 ദിന ഉപവാസ ഉണർവ് യോഗങ്ങൾ ജൂൺ 14 മുതൽ ജൂലൈ 5 വരെ മണിപ്പുഴയിൽ നടക്കും. ദിവസവും രാവിലെ 10.30നും വൈകിട്ട് 6.00നും യോഗങ്ങൾ ആരംഭിക്കും.

News Middle Advt Banner

മണിപ്പുഴയിലെ കുറുപ്പ് ടവർ 6-ൽ, യമഹ ഷോറൂമിന് എതിർവശവും ലുലു മാളിന് സമീപവുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
യോഗങ്ങളിൽ പാസ്റ്റർമാരായ റെജി മണർകാട്, ജോൺസൻ കുമ്പനാട്, ജെയ്സൺ ജോസഫ്, സജു മാവേലിക്കര, സുനി ഐയ്ക്കാട്ട്, സുമേഷ് സുകുമാരൻ, ഡാനി ഫിലിപ്പ്, ബിജു ജോസഫ്, അഭിലാഷ് കെ. കെ., അനോക്ക ധർമ്മക്കൺ, ബേബി ജോൺസൻ, ബിന്നി ജോൺ, ജീവൻ രാജ്, നിക്‌സൺ സണ്ണി, അനീഷ് തോമസ്, സുരേഷ് ബാബു എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.
പാസ്റ്റർ ഫെയ്‌ത് ബ്ലെസ്സൺ പ്രത്യേക ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഇവാഞ്ചലിസ്റ്റ് ഷാരൂൺ വർഗീസ്, ബോവ്സ് രാജു, റ്റിങ്കു ഡേവിഡ്, അന്സണ് വർഷിപ്പിന് നേതൃത്വം നൽകും. ഇവാ ജാക്സൺ ദാസും വിനു കുര്യനും നേതൃത്വം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading