പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവ് പാസ്റ്റർ ഭക്തവത്സലന്റെ ഭാര്യ ബീന ഭക്തവത്സലൻ നിത്യതയിൽ
KE News Desk | Karnataka

ബാംഗ്ലൂരു: പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവും ഗായകനും ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ പേട്രനും സജീവ പ്രവർത്തകനുമായിരുന്ന പാസ്റ്റർ ഭക്തവത്സലന്റെ ഭാര്യയും, ഗായികയുമായ ബീനാ ഭക്തൻ (66) ബെംഗളൂരുവിൽ നിര്യാതയായി. ദീർഘകാലം ക്യാമ്പസ് ക്രൂസൈഡ് സംഗീത വിഭാഗമായ ‘ഹാർട്ട്ബീറ്റ്സ്’ എന്ന സംഗീത ഗ്രൂപ്പിന്റെ ഗായികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: പാസ്റ്റർ പരേതനായ ഭക്തവത്സലൻ. മക്കൾ: ബിബിൻ, ബിനി, ബെൻജി. മരുമകൾ: മെറിൻ. സംസ്കാരം ആർ.ടി.നഗർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ (ഫുൾ ഗോസ്പൽ) സഭയുടെ നേതൃത്വത്തിൽ ജൂൺ 3 ബുധനാഴ്ച ബെംഗളൂരുവിൽ നടക്കും. രാവിലെ 9:00 മണിക്ക് ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ പൊതു ദർശ്ശനത്തിന് വെയ്ക്കും. ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.


- Advertisement -

Comments are closed.