എ ജി മലയാളം ഡിസ്ട്രിക്ട് സി.എ യ്ക്ക് പുതുനേതൃത്വം 

KE News Desk | Pathanamthitta

പുനലൂർ :  അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ സി.എയ്ക്ക് പുതു നേതൃത്വം. പാസ്റ്റർ സാം റോബിൻസൺ (പ്രസിഡൻ്റ്) പാസ്റ്റർ സി.വിജയദാസ് (വൈസ് പ്രസിഡൻ്റ്) പാസ്റ്റർ പവീൻ എസ്. ജോർജ് (സെക്രട്ടറി) പാസ്റ്റർ റിജുമോൻ കെ.കോര (ജോയിൻ്റ് സെക്രട്ടറി)പാസ്റ്റർ സിബിൻ മാത്യു (ട്രഷറാർ)  ബ്രദർ ജോൺസൻ ജോയി ( ഇവാഞ്ചലിസം കൺവീനർ) ബ്രദർ ജോഷിൻ വർഗീസ് (ചാരിറ്റി കൺവീനർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഇവരിൽ പാസ്റ്റർ പവീൻ എസ്.ജോർജ് ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്.  പുനലൂർ എ.ജി.ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പിന് ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ.ടി.ജെ. സാമുവേൽ നേതൃത്വം നല്കി. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള അമ്പത്തിയേഴ് സെക്ഷനുകളിലെ ഭാരവാഹികൾ അടങ്ങുന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട  പാസ്റ്റർ സാം റോബിൻസൺ നെയ്യാറ്റിൻകര എ. ജി സഭാംഗമാണ്. സംഗീത ശുശ്രൂഷയിൽ ശ്രദ്ധേയനാണ് പാസ്റ്റർ സാം റോബിൻസൺ. തിരുവനന്തപുരം ഈസ്റ്റ് സെക്ഷനിൽ പൂഴിക്കുന്നിൽ അതിവേഗം വളരുന്ന  സാൻഡ് ഹിൽ എ.ജി.സഭ പയനിയർ ചെയ്ത് നേതൃത്വം നല്കുന്നു. ഈസ്റ്റ് സെക്ഷൻ സി.എ.സെക്രട്ടറിയുമാണ്. എം. എ, എം.ടി എച്ച് ബിരുദധാരിയാണ്. ഭാര്യ: ജിഷ.ജെ.എസ്. മകൻ : ഡാൻ സാം.റോബിൻസൺ.

വൈസ് പ്രസിഡൻ്റ് പാസ്റ്റർ സി.വിജയദാസ്’ എ.ജി. കീഴാറൂർ സഭാംഗമാണ്. കാട്ടാക്കട സെക്ഷനിൽ നിരപ്പുക്കാല വിക്ടറി എ.ജി. സഭയിൽ ശുശ്രൂഷിക്കുന്നു. ബി.എ, എം.ഡിവ് ബിരുദധാരിയായ വിജയദാസ് കാട്ടാക്കട സെക്ഷൻ സി.എ.പ്രസിഡൻ്റാണ്. ഭാര്യ : ആൻസി.ഡി.എസ്, മക്കൾ : നെയ്തൻ വി.എ, നിധിയ.വി.എ

സെക്രട്ടറി പാസ്റ്റർ പവീൻ.എസ്.ജോർജ് അഞ്ചൽ – ഇടമുളയ്ക്കൽ സഭാംഗമാണ്. കൊട്ടാരക്കര സെക്ഷനിൽ ഐവർകാല സഭയിൽ ശുശ്രൂഷിക്കുന്ന പവീൻ സെക്ഷൻ സി.എ.പ്രസിഡൻ്റുമാണ്. ബി.എസ് സി, ബി.ടി എച്ച് ബിരുദങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: അലീന ജോൺസൻ, മകൾ :മീറേയ ഗ്രേസ് പവീൻ.

ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ റിജുമോൻ കെ.കോര കുമിളി സഭാംഗമാണ്. അങ്കമാലി സെക്ഷനിൽ അയ്യമ്പുഴ സഭയിൽ ശുശ്രൂഷിക്കുന്നു. സെക്ഷൻ സി.എ. ട്രഷറാറായി പ്രവർത്തിക്കുന്നു. ഭാര്യ: ഫെബ അന്ന എബ്രഹാം, മകൾ ഇവാൻജെലിൻ കോര റിജു.

ട്രഷറാർ പാസ്റ്റർ സിബിൻ മാത്യു മൂവാറ്റുപുഴ സെക്ഷനിൽ ഒലിയപ്പുറം എ.ജി സഭാംഗമാണ്. അങ്കമാലി സെക്ഷനിൽ പുത്തൻവേലിക്കര എ.ജി.യിൽ ശുശ്രൂഷിക്കുന്ന പാസ്റ്റർ സിബിൻ സെക്ഷൻ സി.എ.പ്രസിഡൻ്റാണ്. ബി.എ, ബി.ഡി. എം.എസ്.ഡബ്ള്യു ബിരുദങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ : പ്രിൻസി സിബിൻ മക്കൾ: ജെറമിയ സിബിൻ, ജോഷുവ സിബിൻ. കോവിഡ് സമയത്ത് ആരംഭിച്ച കോമ്പസ് മിനിസ്ട്രീസ് എന്ന ഓൺലൈൻ സൂം പ്രാർത്ഥനാ കൂട്ടായ്മയുടെ അഡ്മിൻ ആയും പ്രവർത്തിക്കുന്നു.

ഇവാഞ്ചലിസം കൺവീനർ ബ്രദർ ജോൺസൻ ജോയി നല്ലില എ.ജി.സഭാംഗമാണ്. കുണ്ടറ സെക്ഷൻ സി.എ.സെക്രട്ടറിയായി പ്രവർത്തിക്കുന്ന ജോൺസൻ എ.ജി. മലയാളം ഡിസ്ട്രിക്ട് മീഡിയ ഡിപ്പാർട്ട്മെൻ്റ് കൺവീനറാണ്. സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. ഹാഗിയോസ് മിനിസ്ട്രിയുടെ സ്ഥാപകാഗം കൂടിയായ ജോൺസൻ ഇപ്പോൾ  സെക്രട്ടറിയായി പ്രവർത്തിക്കുന്നു. സമർ ടി.വി.യുടെ മാനേജിംഗ്‌ പാർട്നറുമാണ്. ഭാര്യ: ജിൻസി ജോസ്, മകൾ സേറ ജെ.ജോൺസൻ.

ചാരിറ്റി കൺവീനറായ ബ്രദർ ജോഷിൻ വർഗ്ഗീസ് തോന്നിയാമല എ.ജി.സഭാംഗമാണ്. നിലവിൽ പത്തനംതിട്ട സെക്ഷൻ സി.എ.സെക്രട്ടറിയാണ്. ബി.കോം ബിരുദധാരിയാണ്. ഭാര്യ : ജിബിയ തോമസ് മക്കൾ : റസ്സൽ വർഗ്ഗീസ് ജോഷിൻ, വെസ്ലി വർഗ്ഗീസ് ജോഷിൻ.

എ.ജി.സഭാ സൂപ്രണ്ട് ഡോ.ടി.ജെ. സാമുവേൽ നിയമന പ്രാർത്ഥന നടത്തി. അസിസ്റ്റൻ്റ് സൂപ്രണ്ട് പാസ്റ്റർ തോമസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ ജോസ് ടി.ജോർജ് തുടങ്ങിയവർ നേതൃത്വം നല്കി. 2026 മുതൽ 2028 വരെയാണ് കമ്മിറ്റിയുടെ കാലാവധി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.