ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ 2026-27 വർഷ പ്രവർത്തനങ്ങൾക്ക് തുടക്കമായി

മസ്കറ്റ്: ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ 2026-2027 വർഷത്തെ പ്രവർത്തനോദഘാടനം നടന്നു. ഏപ്രിൽ 23 (ശനി) വൈകുന്നേരം 8 മണിക്ക് ഗാല പി സി ഒ ഹാളിലാണ് ഉദ്ഘാടന സമ്മേളനം നടന്നത്.

ചാപ്റ്റർ പ്രസിഡന്റ് എഡിസൺ ബി ഇടയ്ക്കാട് അധ്യക്ഷത വഹിച്ചു. കാൽവറി ഫെല്ലോഷിപ് ചർച്ച് മസ്‌കറ്റ് സഭാ ശുശ്രുഷകൻ പാസ്റ്റർ കെ എ ഡേവിഡ് വാർഷിക പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഹൗസ് ഓഫ് പ്രയിസ് സഭാ ശുശ്രുഷകൻ പാസ്റ്റർ സജി ജോൺ സന്ദേശം നൽകി. പാസ്റ്റർ നിംസൺ കുര്യൻ വർഗീസ് ഭാരവാഹികളെ പരിചയപ്പെടുത്തുകയും ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലി സഭാ പ്രസിഡന്റ് പാസ്റ്റർ ബെനോയ് തോമസ് സമർപ്പണ പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു. ബ്രദർ എബി ജോണിന്റെ നേതൃത്വത്തിലുള്ള കെ ഇ ഒമാൻ ചാപ്റ്റർ ക്വയർ സംഗീത ശുശ്രുഷ നിർവഹിച്ചു.

വിശിഷ്ട അഥിതികൾക്കുള്ള മൊമെന്റോ വൈസ് പ്രസിഡന്റ് തോമസ് ഫിലിപ്പ്, ശ്രദ്ധ കോർഡിനേറ്റർ ഫെയ്ത്ത് എബ്രഹാം എന്നിവർ കൈമാറി. ചാപ്റ്റർ സെക്രട്ടറി ലുലു ടി ജോൺ സ്വാഗത പ്രസംഗം നടത്തി. ജോയിന്റ് സെക്രട്ടറി റോണി ജോർജ് യോഹന്നാൻ നന്ദി പറഞ്ഞു. ഒമാനിലെ വിവിധ സഭകളിലെ ശുശ്രൂഷകന്മാരും വിശ്വാസി സമൂഹവും യോഗത്തിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading