വിവാഹദിനത്തിൽ ദുരന്തം: അറ്റ്ലാന്റയിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി യുവാവും പൈലറ്റും മരിച്ചു; വധുവിന് പരിക്ക്.

KE News Desk | International

അറ്റ്ലാന്റ: ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി യുവാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ന്യൂ ടെസ്റ്റമെന്റ് ചർച്ച് (റ്റി.പി.എം) അംഗങ്ങളാണ് അപകടത്തിൽപ്പെട്ട കുടുംബം. മുവാറ്റുപുഴ കടുവാക്കുഴി ഫിജി – ഫേബ ദമ്പതികളുടെ മകനും ഡെൽറ്റ എയർലൈൻസ് പൈലറ്റുമായ ഡേവ് ഫിജി, ഹെലികോപ്റ്ററിന്റെ പൈലറ്റ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.

മെയ് 29 വെള്ളിയാഴ്ച രാത്രി 10.30ന് ആയിരുന്നു ദുരന്തം. ഡേവിന്റെയും ജെസ്‌നിയുടെയും വിവാഹച്ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർ സഞ്ചരിച്ച റോബിൻസൺ R66 (Robinson R66) ഹെലികോപ്റ്ററാണ് തകർന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിന്റെ ആഘാതത്തിൽ വരൻ ഡേവും ഹെലികോപ്റ്റർ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ നിലവിൽ ചികിത്സയിലായ വധു ജെസ്‌നി തിരുവല്ല തലവടി ചുടുകാട്ടിൽ സാം (സജി) – ഷീല ദമ്പതികളുടെ മകളാണ്. അപകടവിവരമറിഞ്ഞ് ഡോസൺ കൗണ്ടി ഷെരീഫ് ഓഫീസ്, ഫയർ ആൻഡ് ഇഎംഎസ് യൂണിറ്റുകൾ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തെക്കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading