വെച്ചുച്ചിറ ഡൂലോസ് ബൈബിളിക്കൽ സെമിനാരിയുടെ പുതിയ എംറ്റിഎച്ച് (M.Th.) കോഴ്‌സ് ജൂൺ 15-ന് ആരംഭിക്കുന്നു

വെച്ചൂച്ചിറ: ദൈവകൃപയിൽ ആശ്രയിച്ച് 26 വർഷങ്ങൾക്ക് മുമ്പ് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറയിൽ ആരംഭിച്ച ഡൂലോസ് ബൈബിളിക്കൽ സെമിനാരിയുടെ പുതിയ എംറ്റിഎച്ച് (M.Th.) കോഴ്‌സ് ജൂൺ 15-ന് ആരംഭിക്കുന്നു.

ഇതിനോടകം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ആയിരത്തിലധികം വേദവിദ്യാർത്ഥികൾക്ക് ദൈവവചനം അഭ്യസിപ്പിക്കുവാൻ ദൈവം സഹായിച്ചിരിക്കുന്നു. ആത്മീയരും സമർപ്പിതരും ദൈവവചനപണ്ഡിതരുമായ അദ്ധ്യാപകരാണ് ഈ സ്ഥാപനത്തിൻ്റെ പ്രധാന പ്രത്യേകത.

ഇംഗ്ലീഷിലും മലയാളത്തിലും ഓൺലൈൻ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നു. ഈ സെമസ്റ്ററിലെ ക്ലാസുകൾ മെയ് 13-ന് പ്രാർത്ഥനയോടെ ആരംഭിച്ചു. സിറ്റിഎച്ച് . (C.Th.), ബി.റ്റിഎച്ച് (B.Th.), എം.ഡിവ്. (M.Div. – മലയാളം/ഇംഗ്ലീഷ്) എന്നീ കോഴ്‌സുകളും ഓൺലൈൻ സംവിധാനത്തിൽ തുടരുന്നു.

പാസ്റ്റർ ഡോ. വി. പി. ജോസ് (ഡയറക്ടർ), പാസ്റ്റർ ഡോ. ജോൺ കെ. മാത്യു (പ്രിൻസിപ്പൽ), പാസ്റ്റർ അനിൽ കൊടിത്തോട്ടം (വൈസ് പ്രിൻസിപ്പൽ), പാസ്റ്റർ റെജി മൂലേടം (അക്കാദമിക് ഡീൻ), സിസ്റ്റർ പ്രീതി ദാസ് (റജിസ്ട്രാർ) എന്നിവർ സ്ഥാപനത്തിന് നേതൃത്വം നൽകുന്നു.

പാസ്റ്റർ ഡോ. ഒ. എം. രാജുക്കുട്ടി, പാസ്റ്റർ ഡോ. ബിനു ആലുംമൂട്ടിൽ, പാസ്റ്റർ ഡോ. ടി. എം. ജോസ്, പാസ്റ്റർ ഡോ. ബിജു ഈപ്പൻ, പാസ്റ്റർ ഡോ. ലാലച്ചൻ എബ്രഹാം, പാസ്റ്റർ ഡോ. അലൻ പള്ളിവടക്കൻ, പാസ്റ്റർ ഡോ. മാണി ഫിലിപ്പ്, പാസ്റ്റർ ജോമോൻ ജേക്കബ്, പാസ്റ്റർ ജെയ് തോമസ്, പാസ്റ്റർ മോൻസി മാമ്മൻ, പാസ്റ്റർ ജോൺ മാമ്മൻ, പാസ്റ്റർ ജെയിംസ് എബ്രഹാം, പാസ്റ്റർ ശ്രീവൽസ്, പാസ്റ്റർ എ. ടി. ജോൺസൺ, പാസ്റ്റർ ശ്യാലൻ ചാക്കോ, ഇവാഞ്ചലിസ്റ്റ് പി. എസ്. ചെറിയാൻ എന്നിവർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.

പാസ്റ്റർ ഷിന്റോ ജോൺസൺ, പാസ്റ്റർ സാജൻ സാമുവൽ, ബ്രദർ രാജൻ ആര്യപ്പള്ളി, ബ്രദർ ബെന്നി കൊച്ചുവടകയിൽ, ബ്രദർ പീറ്റർ മാത്യു വല്ല്യാത്ത് എന്നിവർ ബോർഡ് അംഗങ്ങളായി സേവനം ചെയ്യുന്നു.

ഈ സെമസ്റ്ററിലേക്കുള്ള അഡ്മിഷൻ ജൂൺ 15 വരെ തുടരുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading