ശ്രദ്ധ പാലിയേറ്റീവ് കെയർ സെൻ്റർ പഠനോപകരണ വിതരണവും വിദ്യാഭ്യാസ മാർഗ്ഗ നിർദ്ദേശക ക്ലാസും നടത്തി

കുന്നത്തൂർ: കടമ്പനാട് ശ്രദ്ധ പാലിയേറ്റീവ് കെയർ ആൻഡ് കൗൺസിലിംഗ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മാർഗ്ഗനിർദ്ദേശ ക്ലാസ്സും കുന്നത്തൂർ, കടമ്പനാട് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക്, കുട, ബാഗ്, റെയിൻ കോട്ട്, പേന, പെൻസിൽ എന്നിവ അടങ്ങിയ പഠനോപകരണ കിറ്റും സമ്മാനിച്ചു. ബിഷപ്പ് ഡോ. ടി.സി .ചെറിയാൻ ഉദ്ഘാടനം ചെയ്തു.സഹജീവികളോട് സഹാനുഭൂതിയും ജീവിതത്തിൽ ലക്ഷ്യബോധം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രദ്ധ ഡയറക്ടർ റവ. ഡോ.ജോൺ മാത്യു അധ്യക്ഷത വഹിച്ചു. ട്രഷറർ ജോർജ് ജോൺ, ഡയാന ജിനു,സുജ മാത്യു, ടി.മധു,സൈമൺ.കെ. മാത്യു,ജെസ്സി ജോർജ്,അനു തോമസ് , ഷെബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading