ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ 2026-28 ലെ പ്രവർത്തനോദ്ഘാടനം ജൂൺ 5 ന്

കുവൈറ്റ് സിറ്റി: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ 2026-2028 ലെ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം സൂം പ്ലാറ്റ്ഫോമിലൂടെ ജൂൺ 5 വെള്ളിയാഴ്ച ഇന്ത്യൻ സമയം 8.30 പി.എം. നു (കുവൈറ്റ് സമയം 6 പി.എം.) നടത്തപ്പെടുന്നു.‌ ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡൻറ് പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് 2026-28 ലെ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ സീനിയർ എക്സ് ഒഫീഷ്യൽ പാസ്റ്റർ. ജോസ് ഫിലിപ്പ് മുഖ്യ സന്ദേശം നൽകും. ബ്രദർ റോയ് കെ. യോഹന്നാൻ (സെക്രട്ടറി, എൻ.ഇ.സി.കെ) ആശംസകൾ അറിയിക്കും. കെ. ഇ.കുവൈറ്റ് ചാപ്റ്റർ പ്രസിഡൻ്റ് ബ്ര.ഷൈജു രാജൻ അധ്യക്ഷത വഹിക്കും. കെ. ഇ. കുവൈറ്റ്‌ ചാപ്റ്റര്‍ ക്വയർ ആരാധനക്ക് നേതൃത്വം നൽകും.

സഭാ വ്യത്യാസമില്ലാതെ ഏവരേയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു.

Zoom ID: 813 4162 9040
Passcode: 2026

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading