ആത്മീയ വളർച്ച പരിശീലന പരിപാടി കൊല്ലത്ത് സംഘടിപ്പിക്കുന്നു

കൊല്ലം: ആത്മീയ വളർച്ചയും, ശുശ്രൂഷാ വികസനവും ലക്ഷ്യമാക്കി “സ്പിരിച്ചൽ ഗ്രോത്ത് ഡെവലപ്മെൻറ് ട്രെയിനിങ് പ്രോഗ്രാം” എന്ന പേരിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

പാസ്റ്റർമാർക്കും, സഹോദരി സഹോദരന്മാർക്കും, കൗമാരക്കാരുടെയും യുവജനങ്ങളുടെയും ഇടയിൽ ഫലപ്രദമായി ശുശ്രൂഷ ചെയ്യുവാൻ ആഗ്രഹിക്കുന്ന ഏവർക്കും പ്രയോജനകരമായ രീതിയിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

ക്രമീകൃതമായ സിലബസോടുകൂടിയ സമഗ്ര ട്രെയിനിങ് പ്രോഗ്രാമിലൂടെ ദൈവസാന്നിധ്യത്തിലും അഭിഷേകത്തിലും കൂടുതൽ ആഴത്തിലുള്ള ആത്മീയ വളർച്ച കൈവരിക്കാനാണ് ലക്ഷ്യം.

ഇന്നത്തെ തലമുറയെ ക്രിസ്തുവിനായി നേടുവാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് സംഘാടകർ അറിയിച്ചു. പരിപാടി ഏദൻ ഗാർഡൻസ് ക്യാമ്പ് സെന്റർ, കാക്കൂട്ടുമൂല, മയ്യനാട്, കൊല്ലം എന്നിവിടങ്ങളിൽ നടക്കും. താമസസൗകര്യവും ഭക്ഷണക്രമീകരണവും ഉണ്ടായിരിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading