ജോസ്കുട്ടി നിത്യതയിൽ
തിരുവനന്തപുരം: കാട്ടാക്കട ആനക്കോട് ജോസ്കുട്ടി (ജോസ് പ്രകാശ്) (51) തിങ്കളാഴ്ച താൻ പ്രിയംവച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ നാളെ (27/5/2026) ബുധനാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് ഭവനത്തിന് സമീപമുള്ള സെമിത്തേരിയിൽ നടക്കുന്നതാണ്. ഒരു അനുഗ്രഹീത ഗായകനും ഗാനരചയിതാവുമായിരുന്നു ജോസ് കുട്ടി. അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കാട്ടാക്കട സെക്ഷനിൽ ആനക്കോട് എ ജി സഭയിലെ വിശ്വാസിയാണ് ജോസുകുട്ടി.
ജോലിയോടുള്ള ബന്ധത്തിൽ നിരവധി കാലമായി ബഹറിനിൽ ആയിരുന്നു. ബഹറിൻ ഐപിസി ബേഥെസ്ദാ സഭാ അംഗമാണ്.
ഭാര്യ: ജിഷ ജോസ്, മക്കൾ: ജോവിറ്റാ ജോസ്, ജോവീന ജോസ്


- Advertisement -


Comments are closed, but trackbacks and pingbacks are open.