Edu- Care പ്രോജക്റ്റ് സംസ്ഥാന തല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്

KE News Desk Trivandrum

ഹെബ്രോൻ ഐ.പി.സി. ഖത്തർ സഭയുടെ സിൽവർ ജൂബിലി പ്രാർത്ഥനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായി സംസ്ഥാന കേരളാ പി.വൈ.പി.എ. യുമായും, തിരുവനന്തപുരം മേഖലഖ പി വൈ പി എ യുമായും സഹകരിച്ചു നടത്തപ്പെടുന്ന edu care പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ വൈകുന്നേരം 3:30 മണിക്ക് തിരുവനന്തപുരം ഐ പി സി താബോർ സഭയിൽ വെച്ച് നടക്കും.

ബഹു. കേരളാ ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. പ്രസ്തുത സമ്മേളനത്തിൽ Kerala Armed Police DIG ശ്രീ എസ്. ഹരിശങ്കർ IPS വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിനു നേതൃത്വം നൽകും.

കേരളത്തിൽ വിവിധ ഘട്ടങ്ങളിലായി ഈ പദ്ധതി പൂർത്തീകരിക്കും എന്നു സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading