അസംബ്ലിസ് ഓഫ് ഗോഡ് നോർത്ത് ഇന്ത്യ ജനറൽ കോൺഫറൻസ് ഡൽഹിയിൽ സമാപിച്ചു

ന്യൂഡൽഹി: അസംബ്ലിസ് ഓഫ് ഗോഡ് നോർത്ത് ഇന്ത്യയുടെ എഴുപത്തിയാറാമത് ജനറൽ കോൺഫറൻസ് മെയ്‌ 19 മുതൽ 21 വരെ തീയതികളിൽ, ദ്വാരക സെക്ടർ പത്തിൽ ഉള്ള വെൽക്കം ഹോട്ടലിൽ നടന്നു.

ചെയർമാൻ പാസ്റ്റർ രജനിഷ് ജേക്കബ് കോൺഫറൻസ് ഉത്ഘാടനം ചെയ്തു ആമുഖ സന്ദേശം നൽകി. പാസ്റ്റർ റോബർട്ട്‌ ജയരാജ്, പാസ്റ്റർ പാട്രിക് ജോസഫ് എന്നിവർ വിവിധ സെക്ഷനുകളിൽ വചനം ശുശ്രൂഷിച്ചു. പാസ്റ്റർ ജോൺ ടോപ്പൊ, രജനീഷ് ജേക്കബ് വിസി ജോർജ് കുട്ടി എന്നിവർ വിവിധ യോഗങ്ങളിൽ അധ്യക്ഷത വഹിച്ചു.

ഏജി എൻ ഐ യുടെ 14 ഡിസ്ട്രിക്റ്റു കളിൽ നിന്നും 550 ഓർഡയിന്റ് പാസ്റ്റേഴ്സ് കോൺഫറൻസിൽ പങ്കെടുത്തു.
ഹോസ്റ്റ് കമ്മിറ്റി ചെയർമാൻ പാസ്റ്റർ കോശി ബേബിയുടെ നേതൃത്വത്തിൽ ക്രമീകരങ്ങൾ ചെയ്തു.

ജനറൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പാസ്റ്റർ വി. സി. ജോർജ്കുട്ടി( ജനറൽ സുപ്രണ്ട് ), പാസ്റ്റർ സോളമൻ കിങ്‌സ് ( അസിസ്റ്റന്റ് സുപ്രണ്ട്), പാസ്റ്റർ വിൻസെന്റ് പോൾ (ജനറൽ സെക്രട്ടറി ), പാസ്റ്റർ ലാലു വർഗീസ് ( ട്രഷറർ ), എക്സിക്യൂട്ടീവ് അംഗങ്ങളായി പാസ്റ്റഴ്സ് ജോസഫ് രാജൻ, ആഷേർ വാസ്‌കർ, ലോറൻസ് ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഏജി എൻ ഐ യെ ഭരണസൗകര്യാർത്ഥം രണ്ടായി വിഭജിക്കുവാനുള്ള ജനറൽ പ്രസ്ബിറ്ററിയുടെ സുപ്രദാന നിർദ്ദേശം ഈ കോൺഗ്രസ് അംഗീകരിക്കാൻ ഈ കോൺഗ്രസ് തീരുമാനിച്ചു.

ആരാധനയോടും കർത്തൃമേശയോടെ കൂടി കോൺഫറൻസ് സമാപിച്ചു..

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading