കേരള പെന്തക്കോസ്തൽ  റൈറ്റേഴ്സ് ഫോറം  മാധ്യമ സെമിനാർ ജൂലൈ 3 ന് ചിക്കാഗോയിൽ

KE News Desk| Chicago

ചിക്കാഗോ: കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ജൂലൈ 3 ന് വെള്ളിയാഴ്ച 1.30 മുതൽ 3 വരെ ചിക്കാഗോ പി.സി.എൻ.എ.കെ സമ്മേളനത്തിനോടനുബന്ധിച്ച് മാധ്യമ സെമിനാർ നടത്തപ്പെടും. മുതിർന്ന മാധ്യമ പ്രവർത്തകനും കൺവൻഷൻ പ്രഭാഷകനുമായ റവ. ജോർജ് മാത്യൂ പുതുപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും

സെമിനാറിനോടനുബദ്ധിച്ച് രചനാ മത്സരത്തിൽ വിജയികളായ ജേതാക്കൾക്ക് അവാർഡ് നൽകി ആദരിക്കും. പ്രസിഡന്റ് രാജൻ ആര്യപ്പള്ളി അധ്യക്ഷത വഹിക്കും. മാധ്യമപ്രവർത്തനങ്ങളെ പറ്റി പഠിക്കുവാൻ ആഗ്രഹിക്കുന്ന ഏവർക്കും സെമിനാർ പ്രയോജനകരമാകുമെന്ന് സെക്രട്ടറി നിബു വെള്ളവന്താനം അറിയിച്ചു.

വടക്കേ അമേരിക്കയിൽ കുടിയേറി പാർത്ത മലയാളി പെന്തക്കോസ്ത് വിശ്വാസികളായ എഴുത്തുകാരുടെ ഐക്യ സംഘടനയാണ് നോർത്തമേരിക്കൻ കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം .

രാജൻ ആര്യപ്പള്ളിൽ പ്രസിഡൻറ്, സാം മാത്യൂ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറൽ സെക്രട്ടറി, പാസ്റ്റർ എബിൻ അലക്സ് ജോ സെക്രട്ടറി, ഡോ. ജോളി ജോസഫ് ട്രഷറാർ, ഡോ. ഷൈനി സാം ലേഡീസ് കോർഡിനേറ്റർ, വെസ്ളി മാത്യൂ മീഡിയ കോർഡിനേറ്റർ എന്നിവരാണ് കെ.പി.ഡബ്ള്യു.എഫ് ദേശീയ ഭാരവാഹികൾ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.