കെസിസി ഇലന്തൂര്‍ സോണ്‍ പ്രവര്‍ത്തനോദ്ഘാടനം

ഇലന്തൂര്‍ : കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇലന്തൂര്‍ സോണിന്റെ പ്രവര്‍ത്തനോദ്ഘാടനം മെയ് 23-ാം തീയതി ശനിയാഴ്ച വൈകിട്ട് 3.30ന് ഇലന്തൂര്‍ മാര്‍ത്തോമ്മാ വലിയപള്ളിയില്‍വെച്ച് നടത്തപ്പെടുന്നു. സോണ്‍ പ്രസിഡന്റ് റവ. എം.സി. ശമുവേല്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം കെസിസി പ്രസിഡന്റ് അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

News Middle Advt Banner

ആറന്മുള എം.എല്‍.എ. അഡ്വ. അബിന്‍ വര്‍ക്കി കോടിയാട്ടിനെ ആദരിക്കും. കെസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി. തോമസ് മുഖ്യാഥിതിയായിരിക്കും. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.പി. മുകുന്ദന്‍, കെസിസി ജില്ലാ സോണ്‍ ഭാരവാഹികള്‍, വിവിധ സഭകളിലെ വൈദിക ശ്രേഷ്ഠന്മാര്‍, ഇടവക ഭാരവാഹികള്‍ മുതലായവര്‍ പങ്കെടുക്കമെന്ന് ഇലന്തൂര്‍ സോണ്‍ സെക്രട്ടറി ശ്രീ. സ്‌കറിയ തോമസ്, വൈസ്പ്രസിഡന്റുമാരായ ഫാ. ലിനു എം. ബാബു, ശ്രീ. സാം മാത്യു, ജോ. സെക്രട്ടറി ലിസ്സി തോമസ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading