ഇരവിപേരൂരിലെ നാലാമത് ഹാർമണി ഫെലോഷിപ്പ് വെളളിയാഴ്ച

ഇരവിപേരൂർ: ഇരവിപേരൂർ പെന്തക്കോസ്തൽ കമ്യൂണിറ്റിയുടെ നാലാമത് ഐക്യ കൂട്ടായ്മയായ ഹാർമണി ഫെലോഷിപ്പ് വെളളിയാഴ്ച വൈകിട്ട് ആറിന് നെല്ലിമല ഐപിസി ചർച്ചിൽ നടക്കും. പാസ്റ്റർ സാബുലാൽ പി റ്റി മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ തോമസുകുട്ടി എം അധ്യക്ഷത വഹിക്കും.

ഇരവിപേരൂരിലെ വിവിധ പെന്തക്കോസ്ത് സഭകളിൽ ചുമതലയറ്റ പാസ്റ്റർ അലക്സ് വർഗീസ് (ഐ പി സി എബനേസർ ചർച്ച്, തേക്കും പടി, പുറമറ്റം), പാസ്റ്റർ വി ഡി തോമസ് ( അസംബ്ളിസ് ഓഫ് ഗോഡ്, നെല്ലാട് ), പാസ്റ്റർ ജോണിക്കുട്ടി കെ ( ശാരോൻ ഫെലോഷിപ്പ് ചർച്ച്, നെല്ലാട്), പാസ്റ്റർ മാത്യു തോമസ് ( ദ് ചർച്ച് ഓഫ് ഗോഡ് കല്ലുമല, ഇരവിപേരൂർ), പാസറ്റർ തോമസ് ജോർജ് കട്ടപ്പന ( ഐ പി സി താബോർ ചർച്ച്, നെല്ലാട് ), പാസ്റ്റർ വിൽസൺ ഡാനിയേൽ (അസംബ്ളിസ് ഓഫ് ഗോഡ് കോഴിമല), പാസ്റ്റർ ടിപ്സൺ സി തോമസ് ( ഐപിസി ഗിലെയാദ് ചർച്ച്, ഇരവിപേരൂർ ) എന്നിവരെ യോഗം ആദരിക്കും. സ്വീകരണ ശുശ്രൂഷക്ക് പാസ്റ്റർ ബ്ലസൻ കുഴിക്കാല നേതൃത്വം കൊടുക്കും.

പാസ്റ്റർ ലിജു ജേക്കബ് ആമുഖ പ്രഭാഷണം നടത്തും. പാസ്റ്റർമാരായ . ഫിലിപ് രാജൻ, ജ്യോതിസ് ഏബ്രഹാം വർഗീസ് എന്നിവർ ആരാധന ശുശ്രൂഷ നയിക്കും. ഇരവിപേരൂരിലെ എല്ലാ പെന്തക്കോസ്ത് സഭകളിലെയും വിശ്വാസ സമൂഹം പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading