കെ.ഒ.രാജുക്കുട്ടി വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം ചെയർമാൻ

ന്യൂഡൽഹി: വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം (മീഡിയ& കമ്മ്യൂണിക്കേഷൻ) ചെയർമാനായി കെ.ഒ. രാജുക്കുട്ടി
തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയ പ്രസിഡൻ്റ് റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
വൈഎംസിഎ ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വൈസ് ചെയർമാൻ, സംസ്ഥാന ട്രഷറർ,വിവിധ പ്രോജക്ടുകളുടെ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കരിക്കം വൈഎംസിഎ പ്രസിഡൻ്റായ രാജുക്കുട്ടി റിട്ട. ഹെഡ്മാസ്റ്ററും സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ പ്രതിനിധി സഭാ ഉപാധ്യക്ഷനും അഖില കേരള ബാലജനസഖ്യം കൊട്ടാരക്കര യൂണിയൻ രക്ഷാധികാരിയുമാണ്.
ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിലേയും വെബ് പോർട്ടലിലേയും സ്ഥിരം കോളമിസ്റ്റും എഴുത്തുകാരനുമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading