യുവജന ആത്മീയ സംഗമമായ “റിവൈവ് ’26” മെയ് 23ന് ദുബായിൽ

ദുബായ്: യു.എ.ഇയിലെ യുവജനങ്ങൾക്കായി ആത്മീയ ഉണർവും വിശ്വാസ നവീകരണവും ലക്ഷ്യമാക്കി റിവൈവ് 26 (Revive ’26) എന്ന പ്രത്യേക യുവജന സംഗമം മെയ് 23 ശനിയാഴ്ച ദുബായിൽ വെച്ച് നടക്കും.
ദുബായ് അൽ ഖൈൽ ഗേറ്റ്, അൽ ഖൂസിലുള്ള അംബാസഡർ ഇന്റർനാഷണൽ അക്കാദമി മെയിൻ ഹാളിൽ വൈകിട്ട് 4 മണി മുതൽ രാത്രി 9 മണിവരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ആത്മീയ സന്ദേശങ്ങൾ, ആരാധന, സംവാദങ്ങൾ, ചോദ്യോത്തര സെഷനുകൾ എന്നിവ നടക്കും.
Future of Work in an AI Age എന്ന വിഷയത്തിൽ സാമുവൽ ജോയ് സന്ദേശം നൽകും. തുടർന്ന് പാസ്റ്റർ സിജി ജോൺസ്, റെൻജി ക്രൗൺ, സ്നേഹ റെബേക്ക എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. Evidences of Christianity എന്ന വിഷയത്തെ ആസ്പദമാക്കി ജേക്കബ് വർഗീസ്, ആഷർ ജോൺ എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ചയും ഉണ്ടായിരിക്കും.
പ്രശസ്ത ക്രൈസ്തവ ചിന്തകനായ ഡോ. പോൾ കോപൻ Faith, God, The Bible and Everything In Between എന്ന വിഷയത്തിൽ ചോദ്യോത്തര സെഷൻ നയിക്കും. സമാപന സമ്മേളനത്തിൽ പാസ്റ്റർ ജോഷ്വ ആൻഡ്രൂസ് ആരാധന നയിക്കും.
യുവജനങ്ങളിൽ ആത്മീയ ഉണർവ് സൃഷ്ടിക്കുകയും സഭയുമായി ബന്ധമില്ലാത്തവരിലേക്കും സുവിശേഷം എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. യുവാക്കളെ അവരുടെ സുഹൃത്തുക്കളെയും സഹപാഠികളെയും സഹപ്രവർത്തകരെയും കൂട്ടിക്കൊണ്ടുവരാൻ സംഘാടകർ ആഹ്വാനം ചെയ്തു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
revive26.com
മിഡിൽ ഈസ്റ്റ് റിവൈവൽ ചർച്ച് പാസ്റ്റർ അനീഷ് തോമസ് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.