റാന്നി ചെത്തോങ്കര വളവുങ്കൽ പരേതനായ ജോൺ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യൻ (101) അക്കരെ നാട്ടിൽ

റാന്നി: ചെത്തോങ്കര വളവുങ്കൽ പരേതനായ ജോൺ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യൻ (തങ്കമ്മ 101) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് ചെത്തോങ്കര ശാരോൻ ചർച്ച്‌ സെമിത്തേരിയിൽ.

പരേത 1925 സെപ്റ്റംബർ 10 നു റാന്നി പാട്ടമ്പലത്ത് പി. കെ. വർഗീസ് – റേച്ചൽ സൈമൺ എന്നിവരുടെ മൂത്തമകളായി ജനിച്ചു. പതിന്നാലാം വയസ്സിൽ രക്ഷിക്കപ്പെട്ടു. തിരുവല്ലയ്ക്കടുത്ത് തലവടിയിൽനിന്നും വിവാഹാനന്തരം റാന്നിയിൽ സ്ഥിരതാമസമാക്കി. ചില നാളുകൾക്കനന്തരം ഇരുവരും വിശ്വാസ സ്നാനം സ്വീകരിച്ചു. തദനന്തരം ചെത്തോങ്കര ശാരോൻ സഭയുടെ ആരംഭത്തിന്റെ ഭാഗമായി. മാത്രമല്ല, ഇരുവരുടെയും പ്രാർത്ഥന, ദർശനം, കഠിനാദ്ധ്വാനം, സ്നേഹ നിർഭരമായ സ്വഭാവം, സ്ഥിരോത്സാഹം ഇവമൂലം ആ പ്രദേശങ്ങളിൽ പല സഭകളും രൂപപ്പെടുവാൻ പിന്തുണയായി. കൂടാതെ പ്രിയ മാതാവിന്റെ പ്രാർത്ഥനാ ജീവിതവും ലാളിത്യവും പ്രസിദ്ധമാണ്. 18 കൊച്ചുമക്കളും 39 ചെറുമക്കളും അഞ്ചാം തലമുറയായി ഒരു പിഞ്ചുമകനും ഉണ്ട്.

മക്കൾ:ജോൺസൺ കുര്യൻ (ഹൂസ്റ്റൺ), വർഗീസ് കുര്യൻ (ചിക്കാഗോ), ശോശാമ്മ മാത്യു(ചിക്കാഗോ), പരേതയായ റേച്ചൽ ഫിലിപ്പ്‌, പരേതയായ സാറാ കോശി( ഡാളസ്), പാസ്റ്റർ ജോൺ വി. കുര്യൻ(ഹൂസ്റ്റൺ), പരേതയായ ഏലിക്കുട്ടി കുര്യൻ.
മരുമക്കൾ: ശോശാമ്മ ജോൺസൺ, കുഞ്ഞൂഞ്ഞമ്മ കുര്യൻ, പരേതനായ പാസ്റ്റർ എം. സി. മാത്യു, പാസ്റ്റർ കെ. ഏ. ഫിലിപ്പ്, പാസ്റ്റർ കോശി തോമസ്, മേരി (ലിസി) കുര്യൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading