കെ ഈ ഒമാൻ ചാപ്റ്റർ 2026 -27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രവർത്തനോദ്ഘാടനം മെയ് 23ന്

ഒമാൻ: ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ 2026 – 27 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 15 ന് നടന്ന ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജനറൽ പ്രതിനിധി ജിൻസ് കെ മാത്യു നിരീക്ഷകനായി പങ്കെടുത്ത യോഗത്തിൽ പ്രസിഡന്റ് തോമസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലുലു ടി ജോൺ 2024-25 വർഷത്തെ റിപ്പോർട്ടും ട്രഷറർ ഇവാ. ബിജിൽ എം രാജൻ വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്ന് തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്നു.

എഡിസൺ ബി. ഇടക്കാടിന്റെ നേതൃത്വത്തിൽ 18 അംഗ കമ്മറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡൻ്റായി തോമസ് ഫിലിപ്പും (റോയി) സെക്രട്ടറിയായി ലുലു ടി. ജോണും , ജോ. സെക്രട്ടറിയായി റോണി ജോർജ് യോഹന്നാനും , ട്രഷററായി ബിജിൽ എം രാജനും തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായ ലുലു ടി ജോണും ട്രഷററായ ബിജിൽ എം രാജനും തുടർച്ചയായ മൂന്നാം തവണയാണ് ഇ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ഫെയ്ത്ത് ഏബ്രഹാം (ശ്രദ്ധ), ഇവാ. നിംസൺ കുര്യൻ വർഗീസ് (ഇവാഞ്ചലിസം), സൂസൻ ഷാജി (അപ്പർ റൂം കോർഡിനേറ്റർ), ജീബാ വിനോദ് (ജോ. കോർഡിനേറ്റർ), എബി ജോൺ (മ്യൂസിക് കോർഡിനേറ്റർ), എബി സി തോമസ് (ജോ. കോർഡിനേറ്റർ) എന്നിവരാണ് മറ്റു ചുമതലക്കാർ. പാസ്റ്റർ ഷാജി കോശി വൈദ്യൻ, പാസ്റ്റർ സനൽ കുമാർ, പാസ്റ്റർ മോട്ടി ജേക്കബ്, അനിൽ ഏബ്രഹാം, റോയിമോൻ കുഞ്ഞ്, ഡാൻ വർഗീസ്, ജോബി മാത്യു എന്നിവർ കമ്മറ്റി അംഗങ്ങളാണ്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എഡിസൺ ബി ഇടക്കാട് ഒ പി എ വുദാം സഭാംഗമാണ്. വിവിധ ക്രിസ്തീയ പ്രവർത്തനങ്ങളുടെ സംഘാടകനും എഴുത്തുകാരനുമാണ്. സെക്രട്ടറി ലുലു ടി ജോൺ ഹോളി സ്പിരിറ്റ് റിവൈവൽ സഭാംഗവും ക്രൈസ്തവ യുവജന സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനുമാണ് . ട്രഷറർ ബിജിൽ എം രാജൻ മസീറ ക്രിസ്ത്യൻ ഫെല്ലോഷിപ് സഭാംഗവും, കൗൺസിലറും, സുവിശേഷകനും കുട്ടികൾക്കിടയിലുള്ള പ്രവർത്തനങ്ങളിൽ സജീവവുമാണ്.

ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മെയ് 23 ന് വൈകിട്ട് 8 മണിക്ക് ഗാല PCO ഹാളിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ കെ എ ഡേവിഡ് പ്രവർത്തനോദ്ഘാടനം നിർവഹിക്കും. പാസ്റ്റർ സജി ജോൺ ദൈവവചനം സംസാരിക്കും. ഒമാൻ ചാപ്റ്റർ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. അന്നേദിവസം ഒരു വർഷം ചെയ്യുവാനുള്ള പ്രവർത്തനങ്ങളുടെ മാർഗ രേഖ അടങ്ങിയ പ്രമേയം അവതരിപ്പിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading