ക്രൈസ്തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം

മനാമ: ക്രൈസ്തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ 2026-28 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ അനീഷ് ഒ. എബ്രഹാമിനെയും സെക്രട്ടറിയായി സിജു ജോഷ്വയെയും ട്രഷററായി ജിബിൻ മാത്യുവിനെയും തെരഞ്ഞെടുത്തു.

പ്രോജക്ട്സ് വിഭാഗം വൈസ് പ്രസിഡന്റായി സുബിൻ തങ്കച്ചനെയും മീഡിയ വിഭാഗം വൈസ് പ്രസിഡന്റായി സാം സജിയെയും തെരഞ്ഞെടുത്തു. മീഡിയ ആൻഡ് ക്വയർ ജോയിന്റ് സെക്രട്ടറിയായി ജോബിൻ ജോണും ജോയിന്റ് ട്രഷററായി ജോജു ജോസഫും ചുമതലയേൽക്കും.

മീഡിയ കോർഡിനേറ്ററായി ബ്ലെസൺ ബാബുവിനെയും അപ്പർ റൂം ആൻഡ് സുവിശേഷ പ്രവർത്തനങ്ങളുടെ കോർഡിനേറ്ററായി ബിനോയി ജോസഫിനെയും ഇംഗ്ലീഷ് ന്യൂസ് കോർഡിനേറ്ററായി ബോബി തോമസിനെയും തെരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളായി കുഞ്ഞുമോൻ പാപ്പച്ചൻ, ജോബി തോമസ്, ബെനി എബ്രഹാം, എർണസ്റ്റ് തോമസ്, അബിൻ വർഗീസ്, സാംസൺ തോമസ് എന്നിവർ സേവനമനുഷ്ഠിക്കും.

ബഹ്റിനിലെ സഭകളുടെ ആത്മീയ വളർച്ചയ്ക്കുതകുന്ന നിരവധി പ്രോഗ്രാമുകൾക്ക് പുതിയ വർഷം
പദ്ധതി ഇടുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading