ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്ററിന് പുതിയ നേതൃത്വം
ദുബായ്: ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്ററിന്റെ 2026-2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. മെയ് 11, പാസ്റ്റർ ജോൺ.സി. തോമസ് കടമ്മനിട്ടയുടെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ ജിൻസ് ജോയ് പ്രസിഡന്റായും, റോബിൻ മാത്യു സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ജോമോൻ പറക്കാട്ട് വൈസ് പ്രസിഡന്റ് (മീഡിയ), റോബിൻ ലാലച്ചൻ വൈസ് പ്രസിഡന്റ് (പ്രോജക്ട്), ക്രിസ്റ്റി ചെറിയാൻ ട്രഷറർ,
ജോഷ്വ ജോർജ് മാത്യു ജോയിന്റ് സെക്രട്ടറിയായും ജോഷ്വ ജെയിംസ് ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു ഇവാ. ബിനുമോൻ കെ.ജി, അപ്പർ റൂം കോഡിനേറ്റർ , രാജി ബെന്നി, അപ്പർ റൂം ജോയിന്റ് കോർഡിനേറ്ററായും,
ഗോഡ്ലി ജോർജ് ശ്രദ്ധ കോർഡിനേറ്ററായും, ബ്ലെസിന്‍ അബ്രഹാം ഇംഗ്ലീഷ് ന്യൂസ് കോർഡിനേറ്ററായും, ജെയിംസ് മാമൂട്ടിൽ മലയാളം ന്യൂസ് കോർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് അംഗങ്ങളായി ബൈജു സക്കറിയ, ജോമോൻ എം., ജോജി വർഗീസ്, ജിനീഷ് പുനലൂർ എന്നിവരും, എക്സ്-ഒഫീഷ്യൽ അംഗങ്ങളായി പാസ്റ്റർ ജോൺ സി തോമസ്, പാസ്റ്റർബിജു വർഗീസ് എന്നിവരും കമ്മിറ്റിയുടെ ഭാഗമാകും. പാസ്റ്റർ റിബി കെന്നെത് തിരഞ്ഞെടുക്കപ്പെട്ടവർക്കായി പ്രാർത്ഥിച്ചു. ചാപ്റ്റർ മാനേജ്മെന്റ് റെപ്രസെന്ററ്റീവ് ജോൺസൺ വെടിക്കാട്ടിൽ ആശംസകൾ അറിയിച്ചു.
വരും വർഷങ്ങളിൽ കൂടുതൽ ശക്തമായ ആത്മീയ-സാഹിത്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങൾ.


- Advertisement -


Comments are closed.