സൺ‌ഡേ സ്കൂൾ പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടി പ്രഷ്യസ് ആൻ മേരി

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ( ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ കേരളാ റീജിയൺ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റ് സംസ്ഥാനതലത്തിൽ നടത്തിയ 2025-26 സൺഡേ സ്കൂൾ വാർഷിക പരീക്ഷയിൽ ഒന്നാം റാങ്ക് നേടി പ്രഷ്യസ് ആൻ മേരി. കുമ്പനാട് സെന്ററിലെ വെള്ളിക്കര സഭയിലെ അനിൽ ഫിലിപ്പിന്റെയും വിൻസി തോമസിന്റെയും മകളാണ് കുമ്പനാട് ബി.ഇ.എം ഹൈസ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ പ്രഷ്യസ്.

തുടർച്ചയായി മൂന്നാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രഷ്യസ് ഇത്തവണ 100% മാർക്ക് നേടിയാണ് റാങ്കിനു അർഹയായത്.
ദൈവസഭാ സംസ്ഥാന ക്യാമ്പിൽ ഇംഗ്ലീഷ് പ്രഭാഷണത്തിലും ഉപകരണ സംഗീതത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇതിനു പുറമെ, Lead IAS Junior അക്കാദമിയുടെ MOCK UPSC പരീക്ഷയിലും ഒന്നാം റാങ്കോടെ മികച്ച വിജയം സ്വന്തമാക്കിയിട്ടുണ്ട് .
മികച്ച വിജയം നേടിയ പ്രഷ്യസിനെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ്, സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ കെ കെ ജോൺസൺ, സെക്രട്ടറി നെൽസൺ പീറ്റർ എന്നിവർ മീഡിയ സമ്മേളനത്തിൽ അഭിനന്ദിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading