സദ്വാർത്താ മഹോത്സവം മെയ് 22 മുതൽ പഴഞ്ഞിയിൽ

കുന്നംകുളം: അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി ഗിൽഗാൽ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 22 മുതൽ 24 വരെ സദ്വാർത്താ മഹോത്സവം നടക്കും. സഭാഹാളിന് സമീപത്തെ ഗ്രൗണ്ടിൽ നടക്കുന്ന ആത്മീക സമ്മേളനം വെള്ളിയാഴ്ച സഭാധ്യക്ഷൻ പാസ്റ്റർ സാമുവേൽ പോൾ ഉദ്ഘാടനം ചെയ്യും.
ദിവസവും വൈകിട്ട് നടക്കുന്ന യോഗങ്ങളിൽ ഗോസ്പൽ സിംഗേഴ്സ് സംഗീത ശുശ്രൂഷ നിർവഹിക്കും.
പാസ്റ്റേഴ്സ് ഫെയ്ത്ത് ബ്ലസൻ, എം.എ തോമസ്, എബി എബ്രഹാം എന്നിവർ പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 10 ന് നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ജെസി കോശി മുഖ്യ സന്ദേശം നൽകും. ഞായറാഴ്ച രാവിലെ 9 .30 ന് സംയുക്ത സഭാ യോഗവും ഉച്ചക്ക് 2.30 ന് യുവജന വിദ്യാർഥി സംഗമവും നടക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡെന്നി പുലിക്കോട്ടിൽ, പബ്ലിസിറ്റി കൺവീനർ പ്രെയ്സ് സാംകുട്ടി, കെ.ജി ജസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading