വൈഎംസിഎ യുവത്വത്തെ സമൂഹനന്മയ്ക്കായി പരിവർത്തനം ചെയ്യുന്നു :ജസ്റ്റിസ് കുര്യൻ ജോസഫ്

KE News Desk | Kollam

 

കൊട്ടാരക്കര:വൈഎംസിഎ മേഖലാതല നേതൃസംഗമം മാർത്തോമ്മാ ജൂബിലി മന്ദിരത്തിൽ നടന്നു.വൈഎംസിഎ ചെന്നൈ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ചെയർമാൻ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. യുവജനങ്ങളെ ആത്മീയതയിലൂടെ സമൂഹനന്മയ്ക്കായി പരിവർത്തനം ചെയ്ത പ്രവാചക ദൗത്യമാണ് വൈഎംസിഎ ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർഷഭാരത സംസ്കാരം മുറുകെപ്പിടിച്ച് ഭാരതത്തിന്റെ ദേശീയതയ്ക്കും കായികരംഗത്തും പഞ്ചവത്സര പദ്ധതി ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കും ഊടും പാവും നൽകിയത് വൈഎംസിഎ പ്രസ്ഥാനത്തിന്റെ ഉൺമയ്ക്ക് മാറ്റുകൂട്ടുന്നതായി ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.ദേശീയ ട്രഷറർ റെജി ജോർജ് ഇടയാറൻമുള അധ്യക്ഷത വഹിച്ചു.

മുൻ ദേശീയ പ്രസിഡൻറ് ഡോ. റോളണ്ട് വില്യംസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ജോസഫ് ജോൺ, പ്രൊഫ. ജോയി.സി.ജോർജ്, കെ.ഒ.രാജുക്കുട്ടി, പി. എം.തോമസ്കുട്ടി അഡ്വ.സി.പി. മാത്യു,സുമൻ ത്യാഗരാജ് , ഡോ.ഏബ്രഹാം മാത്യു,ജോർജ് കോശി, എ.കെ.സന്തോഷ് ബേബി, എം.തോമസുകുട്ടി കുരീപ്പള്ളി, ഡോ.മാമൻ സഖറിയ, അഡ്വ.ജയൻ മാത്യു, കുര്യൻ തൂമ്പുങ്കൽ ,ഷെന്നി പോൾ, കെ. ജോർജ്കുട്ടി എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading