ചെങ്ങന്നൂർ ഏ.ജി ഭവനം നിർമ്മിച്ചു നൽകി

KE News Desk | Alappuzha

 

ചെങ്ങന്നൂർ ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ, നിരാലംബരായ സഭയിലെ ഒരുകുടുംബത്തിന് ഏകദേശം 12 ലക്ഷം രൂപ ചെലവിൽ, 1200 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കോൺക്രീറ്റ് ഭവനം നിർമ്മിച്ച് നൽകി. സഭയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്.

2025 ഏപ്രിൽ മാസത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച നിർമ്മാണ പ്രവർത്തികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി, 2026 ഫെബ്രുവരി 14 ശനിയാഴ്ച, ഭവന സമർപ്പണ ശുശ്രൂഷ നടത്തി വീടിന്റെ താക്കോൽ കുടുംബാംഗങ്ങൾക്ക് കൈമാറി. സഭാ ശുശ്രൂഷകൻ പാസ്റ്റർ റോയ്സൺ ജോണി അധ്യക്ഷത വഹിച്ച ശുശ്രൂഷയിൽ, ചെങ്ങന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ പ്രാർത്ഥിച്ച് പ്രധാന വാതിൽ തുറന്നു.

വചന ശുശ്രൂഷയും സമർപ്പണ ശുശ്രൂഷയും മധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ. സജി നിർവഹിച്ചു. പാസ്റ്റർ പോൾസൺ സോളമൻ അനുഗ്രഹ പ്രാർത്ഥന നടത്തി.

പുത്രിക സംഘടനകളെ പ്രതിനിധീകരിച്ച് ബ്രദർ ജോൺ വർഗീസ് (സൺഡേസ്കൂൾ), ജോയന്നാ സൂസൻ മാത്യു (സി.എ), ആലിസ് ജേക്കബ് (ഡബ്ലിയു.എം.സി) എന്നിവർ ആശംസകൾ അറിയിച്ചു. സഭ സെക്രട്ടറി ബ്രദർ മാത്യു വർഗീസ് സ്വാഗതവും, ട്രഷറർ ബ്രദർ സജി വർഗീസ് നന്ദിയും രേഖപ്പെടുത്തി.

കമ്മിറ്റി അംഗങ്ങളായ ബ്രദേഴ്സ് ജെയിംസ് സാമുവൽ, മത്തായി യോഹന്നാൻ എന്നിവരുള്‍പ്പെടെ ധാരാളം സഭാംഗങ്ങൾ ശുശ്രൂഷയിൽ ആദ്യം മുതൽ അവസാനം വരെ സംബന്ധിച്ചു. സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനങ്ങൾക്ക് ബ്രദർ വർഗീസ് മാത്യു നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading