ബ്ലസ്സ് കുട്ടനാട് 2026: സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഏപ്രിൽ 22 മുതൽ
KE News Desk | Alappuzha

ആലപ്പുഴ: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൈനകിരിയും ആലപ്പുഴ എൻഡ് ടൈം റിവൈവൽ മൂവ്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന “ബ്ലസ്സ് കുട്ടനാട് 2026” സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഏപ്രിൽ 22, 23, 24 തീയതികളിൽ നടത്തപ്പെടും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി വൈകുന്നേരം 5 മണി മുതൽ 9 മണിവരെ സമ്മേളനങ്ങൾ നടക്കും.
കൈനകിരി പത്തിൽ പാലത്തിന് സമീപം പ്രത്യേകം ഒരുക്കിയ പന്തലിലാണ് യോഗങ്ങൾ നടക്കുക. വചന ശുശ്രൂഷയ്ക്ക് പാസ്റ്റർ അനിൽ കൊടിതോട്ടം നേതൃത്വം നൽകും.
സംഗീത ശുശ്രൂഷയ്ക്ക് റിവൈവൽ മെലഡീസ് ആലപ്പുഴ ടീമിനൊപ്പം പാസ്റ്റർ അനിൽ അടൂർ, പാസ്റ്റർ രാജേഷ് വക്കം, പാസ്റ്റർ സ്റ്റാൻലി ജോൺ, സുവിശേഷകൻ മിജോയ്, സിസ്റ്റർ അക്സ എന്നിവരും നേതൃത്വം നൽകും.

- Advertisement -


Comments are closed.