ശാരോൻ സണ്ടേസ്കൂൾ ത്രിദിന ദേശീയ ക്യാമ്പിന് അനുഗ്രഹ സമാപ്തി

KE News Desk | Chengannur

ചെങ്ങന്നൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസ്സോസ്സിയേഷൻ സൺഡേസ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഒരുക്കിയ ദേശീയ ക്യാമ്പിന് ചെങ്ങന്നൂർ പുത്തൻ കാവിലുള്ള സുവിശേഷകൻ ബാലസംഘം ക്യാമ്പ് സെന്ററിൽ ഇന്ന് ഉച്ചയോടെ അനുഗ്രഹ സമാപ്തി കുറിച്ചു.

സൺഡേസ്കൂൾ ദേശിയ ഡയറക്ടർ പാസ്റ്റർ സനു ജോസഫ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ അസ്സോസിയേറ്റ് ഡയറക്ടർ വിൻസന്റ് മാത്യു അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തിൽ ബ്രദർ കെ തങ്കച്ചൻ സ്വാഗതം അറിയിച്ചു.“നിത്യ ജീവനെ പിടിച്ചു കൊള്ളുക “ എന്ന ക്യാമ്പിന്റെ ചിന്താവിഷയത്തെ കുറിച്ച് ഫെയിത്ത് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പാൾ ഡോ. ബി. വർഗീസ് വിഷയാവതരണം നടത്തി.

അതിനെ തുടർന്ന് ഡോക്ടർ നിസ്സി അച്ചാ ജേക്കബ്, ഡോക്ടർ സജീവ് എബ്രഹാം, Rev. ഫിന്നി സാബു, Bro. ജിതിൻ എബ്രഹാം, Rev. ജോർജ് എബെനെസർ , അഭിലാഷ് ബാംഗ്ലൂർ Mr. അഭിലാഷ് ജോസഫ്, Rev. ഷിബു മാത്യു എന്നിവർ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി വിവിധ സെക്ഷനുകളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.

കുഞ്ഞുങ്ങൾക്കുവേണ്ടി തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ
Pr. വിനീഷ് മുരിക്കാടും ടീം അംഗങ്ങളും ആകർഷണീയമായ വിവിധ പ്രോഗ്രാമുകൾ നടത്തുകയുണ്ടായി.

സമാപന സമ്മേളനത്തിൽ Bro. കെ തങ്കച്ചന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സഭാ പ്രസിഡണ്ട് Pr. ജോൺസൺ കെ. സാമൂവേൽ, വൈസ് പ്രസിഡണ്ട് Pr.V. J തോമസ് എന്നിവർ ആശംസ സന്ദേശങ്ങൾ അറിയിക്കുകയുണ്ടായി.

Pr. മാത്യു വി ജേക്കബ്. ഫീഡ്ബാക്ക് അറിയിപ്പുകൾ നൽകുകയുണ്ടായി. സൺഡേ സ്കൂളിന്റെ ആദ്യകാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായവരെ സഭാ പ്രസിഡണ്ട് ജോൺസൺ കെ സാമുവേൽ മൊമെന്റോ നൽകി ആദരിക്കുകയുണ്ടായി.
ആദരവേറ്റുവാങ്ങിയ സീനിയർ ലീഡേഴ്സിനെ പ്രതിനിധീകരിച്ച് Rev. Dr.ചെറിയാൻ മാത്യു മറുപടി സന്ദേശം അറിയിക്കുകയുണ്ടായി. Pr. ടോണി തോമസ്, Pr. ജോമോൻ ജെ, Bro. എബ്രഹാം വർഗീസ് എന്നിവർ ആശംസ അറിയിക്കുകയുണ്ടായി.

വാഹനാപകടത്തെ തുടർന്ന് വളരെ ക്രിട്ടിക്കൽ സ്റ്റേജിലൂടെ കടന്നുപോയ Bro റോഷി തോമസിന്റെ അൽഭുതകരമായ സാക്ഷ്യം പങ്കുവയ്ക്കുക യുണ്ടായി. അതോടൊപ്പം കൂടിവന്ന എല്ലാവർക്കും നന്ദിയും താൻ അറിയിക്കുകയുണ്ടായി.
Pr. P. A ചാക്കോച്ചൻ പ്രാർത്ഥിക്കുകയും
Pr. ജോൺസൻ കെ സാമൂവേലിന്റെ ആശിർവാദത്തോടെ ഈ വർഷത്തെ സൺ‌ഡേ സ്കൂൾ ദേശിയ ക്യാമ്പിന് അനുഗ്രഹ സമാപ്തി കുറിച്ചു.
മോട്ടിവേഷൻ സെമിനാറുകൾ, കരിയർ ഗയിഡൻസ്, ബൈബിൾ സ്റ്റഡി, കാത്തിരിപ്പുയോഗം, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളായിരുന്നു. ഏകദേശം 400 ഓളം പേർ ക്യാമ്പിൽ സംബന്ധിച്ചു . പാസ്റ്റർ സനു ജോസഫ്, ബ്രദ. റോഷിതോമസ്, പാസ്റ്റർമാരായ. സിജി ജോൺസൻ, പി എ ചാക്കോച്ചൻ, ജോസ് ജോർജ്ജ്, സാകുട്ടി ജോൺ, അലക്സാണ്ടർ കോശി എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading