ബ്ലെസ്സ് ബാംഗ്ലൂർ സുവിശേഷയോഗം ഏപ്രിൽ 14, 15 ന് 

KE News Desk | Karnataka

ബെംഗളൂരു: ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14, 15 ന് (ചൊവ്വ, ബുധൻ) കൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിൽ നടക്കും.

ദിവസവും രാവിലെ 10 മുതൽ 12.30 വരെയും വൈകിട്ട് 6 മുതൽ 8.30 വരെയും നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലസൻ, അജി ആൻറണി എന്നിവർ പ്രസംഗിക്കും.

ബ്രദർ. ടിബിൻ തങ്കച്ചനും ബിയുസിഎഫ് ഗായക സംഘവും സംയുക്തമായി ഗാനശുശ്രൂഷ നടത്തും.

ബാംഗ്ലൂരിലെ വിവിധ ക്രൈസ്തവ പെന്തെക്കൊസ്ത് സഭാ വിഭാഗങ്ങളിലെ വിശ്വാസികളുടെയും ശുശ്രൂഷകരുടെയും ഐക്യ കൂട്ടായ്മയാണ് ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് (ബിയുസിഎഫ്).

പാസ്റ്റർമാരായ ജോസ് മാത്യു, ജോസഫ് ജോൺ, ജോൺസൺ ജേക്കബ്, വിബിൻ ആൻഡ്രൂസ് , ജെയ്മോൻ കെ.ബാബു, സാബു ജോൺ, ഡോ. വിൽസൺ ജോൺ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading