ഓസ്ട്രേലിയയിലെ  ബല്ലാരത്തിൽ വി.ബി.എസ് ഏപ്രിൽ 17 മുതൽ

KE News Desk | Australia

(ഓസ്ട്രേലിയ):ബല്ലാരത്ത് സിയോൻ ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല ബൈബിൾ സ്കൂൾ (വി.ബി.എസ്) സംഘടിപ്പിക്കുന്നു. “GLOW 2026” എന്ന പേരിൽ ഏപ്രിൽ 17, 18 തീയതികളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ ക്ലാസുകൾ നടക്കും.

ബല്ലാരത്ത് സൗത്ത് കമ്മ്യൂണിറ്റി ഹബ്, 11 ടുപ്പൻ ഡ്രൈവ്, സെബാസ്റ്റോപോൾ എന്ന സ്ഥലത്താണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. സംഗീതം, കളികൾ, ആക്ഷൻ ഗാനങ്ങൾ, കലാപരിപാടികൾ, കഥപറച്ചിൽ എന്നിവ പ്രധാന ആകർഷണങ്ങളായിരിക്കും.

ബല്ലാരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള കുട്ടികളെ ഈ വി.ബി.എസ് പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading